സ്വാമി ചിന്മയാനന്ദജി പ്രശസ്തനായ ഒരു ഹിന്ദു സന്യാസിയാണ്
ഒരിക്കൽ, ഹിന്ദുമതത്തെ പൊതുവെ മോശമായ വെളിച്ചത്തിൽ കാണുന്ന
ഒരു 'മതേതര' ചിന്താഗതിക്കാരി ആയ ഒരു പത്രപ്രവർത്തക സ്വാമിജിയോട് ചോദിച്ചു:
ചോദ്യം: *"ഇസ്ലാമിന്റെ സ്ഥാപകൻ ആരാണ്?"*
സ്വാമി -ഉ: *മുഹമ്മദ് നബി.*
ചോദ്യം: *ക്രിസ്തുമതത്തിന്റെ സ്ഥാപകൻ ആരാണ്?*
A: *യേശു ക്രിസ്തു.*
ചോദ്യം: *ഹിന്ദുമതത്തിന്റെ സ്ഥാപകൻ ആരാണ്?*
സ്വാമി നിശബ്ധനായി
ഉത്സാഹിയായ പത്രപ്രവർത്തക
സ്വാമിജിക്ക് ഉത്തരമില്ലെന്ന് കരുതി,
പത്രപ്രവർത്തക തെല്ലു പരിഹാസത്തോടെ തുടർന്നു:
*"സ്ഥാപകനില്ല, അതിനാൽ ഹിന്ദുമതത്തിന് നാഥനില്ല. അപ്പോൾ ഹിന്ദുമതം ഒരു മതമോ ധർമ്മമോ അല്ല അല്ലേ സ്വാമിജി "*
അപ്പോൾ, സ്വാമിജി പറഞ്ഞു:
*"നിങ്ങൾ പറഞ്ഞത് ശരിയാണ്.!"*
*ഹിന്ദുത്വം നിങ്ങൾ ഉദ്ദേശിക്കുന്ന രീതിൽ ഒരു മതമല്ല. അതൊരു ശാസ്ത്രമാണ്*.
അവൾക്ക് അത് മനസ്സിലായില്ല.
സ്വാമിജി അവളോട് ചില ചോദ്യങ്ങൾ കൂടി ചോദിച്ചു.
*ചോദ്യം: "ഭൗതികശാസ്ത്രത്തിന്റെ സ്ഥാപകൻ ആരാണ്?"*
*ഉത്തരം: "ആരുമില്ല."*
*ചോദ്യം:- *രസതന്ത്രത്തിന്റെ സ്ഥാപകൻ ആരാണ്?"*
*ഉത്തരം: "ആരുമില്ല."*
*ചോദ്യം: "ജീവശാസ്ത്രത്തിന്റെ സ്ഥാപകൻ ആരാണ്?"*
*ഉത്തരം: "കൃത്യമായി ആരുമില്ല ."*
*"അനേകം വ്യക്തികൾ, കാലാകാലങ്ങളിൽ, ഏതൊരു ശാസ്ത്രത്തിന്റെയും അറിവിന്റെ സമ്പത്തിന് സംഭാവന നൽകി."*
*സ്വാമിജി തുടർന്നു:*
*"ഹിന്ദു ധർമ്മം, എന്നത് ആയിരകണക്കിന് വർഷങ്ങളായി വികസിപ്പിച്ചെടുത്ത, വികസിച്ചു കൊണ്ടിരിക്കുന്ന ആദിയും അന്ത്യവും എഴുതി വയ്ക്കപ്പെടാത്ത മാനവ രാശിക്കൊപ്പം തന്നെ വളർന്നു കൊണ്ടിരിക്കുന്ന ഒരു ശാസ്ത്രമാണ്, അവരുടെ സ്വന്തം ഗവേഷണങ്ങളിലൂടെയും അനുഭവങ്ങളിലൂടെയും സമൂഹത്തിന് ശരിയായ ദിശാബോധം നൽകുന്നതിനായി അനേകായിരം സന്യാസിമാരും ഋഷിമാരും അതിനു അവരുടേതായ സംഭാവന ചെയ്തിട്ടുണ്ട് ഇന്നും അത് സംഭവിച്ചു കൊണ്ടേ ഇരിക്കുന്നു അത് ഇനിയും അങ്ങനെ തന്നെ തുടരുകയും ചെയ്യും ."*
*"ഇസ്ലാമിന് ഒരു ഗ്രന്ഥമേയുള്ളു -ഖുറാൻ."*
*"ക്രിസ്ത്യാനിറ്റിക്ക് ഒരു പുസ്തകമേ ഉള്ളൂ -ബൈബിൾ."*
*"എന്നാൽ ഹിന്ദുമതത്തിന്, ഞാൻ നിങ്ങളെ ഒരു ലൈബ്രറിയിൽ കൊണ്ടുപോയി വിലപ്പെട്ട ആയിരകണക്കിന് പുസ്തകങ്ങളും ഗ്രന്ഥങ്ങളും കാണിക്കാം."*
*"കാരണം, അത് ഉള്ളിൽ നിന്നും ലഭിക്കുന്ന അറിവാണ്. അതിൽ നിരന്തരംഅറിവിന്റെ നാമ്പുകൾ പുതിതായി പൊട്ടി മുളച്ചു കൊണ്ടേ ഇരിക്കുന്നു. അത് അറിവിന്റെ അന്വേഷണത്തിന്റെ മനനം ചെയ്യലിന്റെ നിലയ്ക്കാത്ത ഒരു പ്രവാഹമാണ്.. ആ അർത്ഥത്തിൽ ഹിന്ദുമതം തികച്ചും ഒരു ശാസ്ത്രീയ മതമാണ്- സനാതന ധർമ്മം -"* *ആദിയും അന്ത്യവും എഴുതി ചേർക്കാൻ കഴിയാത്ത ആകാശം പോലെയാണ്*..
*അതൊരു കിണർ അല്ല എന്നെങ്കിലും ആദ്യം മനസിലാക്കുക*.
*" 🙏🏻നിത്യ ധർമ്മം. 🙏🏻"*
*ഏറ്റവും കൃത്യമായ നിർവചനം*
No comments:
Post a Comment