Total Pageviews

Tuesday, August 18, 2020

യുധിഷ്ഠിരനോട് യക്ഷൻ ചോദിക്കുന്നത്

മഹാഭാരതം വനപർവത്തിൽ ചിന്തോദ്ദീപകമായൊരു ചോദ്യോത്തരപരമ്പരയുണ്ട് .. പാണ്ഡവരുടെ വനവാസകാലം.. യുധിഷ്ഠിരനോട് യക്ഷൻ ചോദിക്കുന്നത്. 🌷

👉🏻സൂര്യൻ ഏതിൽ ഊന്നി നിൽക്കുന്നു?
💬 *സത്യത്തിൽ*

👉🏻ഭൂമിയെക്കാൾ ഗുരുത്വമുള്ളത്? - 
💬 *അമ്മ*

👉🏻ആകാശത്തെക്കാൾ ഉയർന്നത്‌ -
💬 *അച്ഛൻ*

👉🏻കാറ്റിനെക്കാൾ വേഗം കൂടിയത്? -
💬 *മനസ്സ്*

പുല്ലിനെക്കാളെറെയുള്ളത്? -💬 *ചിന്തകൾ*

👉🏻ഹ്യദയമില്ലാത്തത്? -
💬 *കല്ല്
*
👉🏻മരണമടുത്തയാളുടെ മിത്രം? 
💬 *ദാനം*

👉🏻സുഖത്തിന് ആശ്രയം? - 
💬 *ശീലം*

👉🏻ശ്രേഷ്ഠമായ സ്വത്ത്? -
💬 *അറിവ്*

👉🏻ഏറ്റവും വലിയ ലാഭം? - 
💬 *ആരോഗ്യം*

👉🏻ഏറ്റവും വലിയ സുഖം? - 
💬 *സന്തുഷ്ടി*

പരമമായ ധർമ്മം? - 
💬 *ആരെയും ഉപദ്രവിക്കാതിരിക്കൽ*

👉🏻ഏതിനെ അടക്കിയാൽ ദുഃഖിക്കേണ്ടി വരില്ല? - 
💬 *മനസ്സിനെ*

👉🏻എന്തിനെ ഉപേക്ഷിച്ചാൽ ദുഃഖിക്കേണ്ടി വരില്ല? - 
💬 *ക്രോധത്തെ*

👉🏻എന്തിനെ ഉപേക്ഷിച്ചാൽ സുഖം കൈവരും? -
💬 *അതിമോഹത്തെ.*

👉🏻എന്തിനെ ഉപേക്ഷിച്ചാൽ അന്യർ ഇഷ്ടപ്പെടും? -
💬 *അഹങ്കാരത്തെ*

👉🏻അജ്ഞതയെന്നാൽ? - 
💬 *കടമകൾ അറിയാത്തത്*

👉🏻ലോകത്തെ മൂടിയിരിക്കുന്നതെന്ത്‌?  💬 **അജ്ഞത* *
👉മനുഷ്യന് ഏറ്റവും മഹത്തരമായത് എന്ത്🀠 
💬 *നല്ല പെരുമാറ്റം അഥവാ സ്വഭാവം* 

നല്ലത് എന്ന് തോന്നിയാൽ ഇത് ജീവിതത്തിൽ കൊണ്ടുവരിക. മറ്റുള്ളവർക്കു പകർന്നു കൊടുക്കുക.

ചെമ്മന്തിട്ട മഹാദേവക്ഷേത്രം

🏹🏹🏹🏹🏹🏹🏹🏹🏹🏹🏹

*_108 - ശിവാലയങ്ങൾ_* 

 *_ക്ഷേത്രം : 38_* 

*ചെമ്മന്തിട്ട മഹാദേവക്ഷേത്രം* 

🌈🌈🌈🌈🌈🌈🌈🌈🌈🌈🌈

തൃശ്ശൂരിൽനിന്ന് പന്നിത്തടം വഴിയുള്ള കുന്നംകുളം വണ്ടിയിൽ കയറിയാൽ ചെമ്മന്തിട്ട ബസ് സ്റ്റോപ്പിൽ ഇറങ്ങാം. അവിടെനിന്ന് 4 ഫർലോങ്ങ് നടന്നാൽ ക്ഷേത്രത്തിലെത്താം.

സ്വയംഭൂവായ ശിവലിംഗത്തിന് ഏകദേശം ഒരാൾ ഉയരം കാണും.  ഒത്ത ശ്രീകോവിലിൽ മഹാദേവൻ കിഴക്കോട്ട് ദർശനം ചെയ്ത് വാണരുളുന്നു. സതീദഹനം കഴിഞ്ഞ് രൗദ്രഭാവത്തിലുള്ള നിൽപ്പാണ്. ആ മുഖത്തേക്ക് നോക്കാൻ തന്നെ സർവ്വരും ഭയപ്പെടും. പുലിയന്നൂർ മലയിലേക്കാണ് തന്ത്രിസ്ഥാനം. രണ്ടുനേരം പൂജയുണ്ട്. ഉപദേവതകൾ അയ്യപ്പൻ, ഗണപതി, ഭഗവതി, നാഗൻ, നരസിംഹം, എന്നിവരാണ്. പൂജകൊട്ടും കഴകക്കാരും നാട്ടുകാരുടെ പങ്കാളിത്തവും ധാരാളമുണ്ട്. ദേവസ്വം ബോർഡാണ് ക്ഷേത്രം ഭരണം. മഠത്തിൽ മന, കണ്ടൻജാത മന, ഓക്കിമന, വെമ്മനത്തൂർ മന, കുറിയേടത്ത് മന, നെടുമ്പഴി മന, ചേന്നാസ്മന, കല്ലൂർ മന, അകമഴി മന തുടങ്ങി 13 മനക്കാരുടെ ക്ഷേത്രമായിരുന്നു. ഊരായ്മക്കാരിലെ കുറിയേടത്ത് മനയ്ക്കലെ താത്രിക്കുട്ടിയുടെ സ്മാർത്തവിചാര കഥ പ്രസിദ്ധമാണ്.

മീനമാസത്തിലാണ് ഉത്സവം. ഉത്രട്ടാതി കൊടികയറി തിരുവാതിര ആറാട്ടായി സമാപിക്കുന്നു. കൂടാതെ ശിവരാത്രിയും ആഘോഷിച്ചുവരുന്നുണ്ട്. മിഥുനമാസത്തിലെ ചിത്ര നക്ഷത്രം പ്രതിഷ്ഠാദിനമായി ആചരിക്കുന്നു.

ചെമ്മന്തിട്ട മഹാദേവൻ, പന്നിയൂർ നിന്നും ഭയപ്പെട്ടോടിയെത്തിയ നമ്പൂതിരിമാർക്ക് അഭയം നൽകി എന്നാണ് വിശ്വാസം. സമ്പന്നമായ വള്ളുവനാട് കൈവശപ്പെടുത്തുവാൻ സാമൂതിരി ആഗ്രഹിച്ചു. അപ്പോഴാണ് പന്നിയൂർ ഗ്രാമക്കാരും ശുകപുരം ഗ്രാമക്കാരും തമ്മിലുള്ള വഴക്ക് മൂർച്ഛിച്ച് പന്നിയൂർക്കാർ സാമൂതിരിയുടെയും ശുകപുരക്കാർ വെള്ളാട്ടിരിയുടെയും പക്ഷം പിടിച്ചു. പന്നിയൂർ ഗ്രാമക്കാർ ഒരു ക്ഷേത്രം നിർമ്മിച്ച് അതിൽ ശിവനെ പ്രതിഷ്ഠിക്കാൻ ഒരുങ്ങി. ഇതറിഞ്ഞ ശുകപുരക്കാർ ക്ഷേത്രം ചുട്ടെരിച്ചു. ആകെ ബഹളമായി. ഭയപ്പെട്ട് ഒരുകൂട്ടം ഓടി ചെമ്മന്തിട്ടയിലെത്തി. അവർ ക്ഷേത്രത്തിനു സമീപം താമസിച്ചു. അവരൊക്കെ തന്നെയായിരിക്കാം പിന്നീട് ക്ഷേത്രത്തിലെ ഉടമകളായത്.

ആദ്യകാലത്ത് ക്ഷേത്രത്തിൽ വാരസദ്യ നടന്നിരുന്നു. കടവല്ലൂർ അന്യോന്യത്തിൽ പങ്കെടുത്തവർ ചെമ്മന്തിട്ട മഹാദേവന്റെ അനുഗ്രഹം വാങ്ങിയിരുന്നു.

🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️

ഞണ്ടുപാറ* *ഗുഹാ* *ക്ഷേത്രം

*ഞണ്ടുപാറ* *ഗുഹാ* *ക്ഷേത്രം

*
==============

ഞണ്ടുപാറ ഗുഹാ ക്ഷേത്രം-ചരിത്രവും ഐതിഹ്യവും കെട്ടുപിണഞ്ഞു കിടക്കുന്നയിടം ഞണ്ടുപാറ ഗുഹാ ക്ഷേത്രം

ഞണ്ടുപാറ ഗുഹാ ക്ഷേത്രം
...തിരുവനന്തപുരം നിവാസികൾക്കു പോലും അപരിചിതമായ ഒരിടം... തിരുവനന്തപുരത്ത് ഇനിയും സഞ്ചാരികൾക്കു മുന്നിൽ അറിയപ്പെടാതെ കിടക്കുന്ന നൂറുകണക്കിനിടങ്ങളില‍ൊന്നാണ് തിരുവനന്തപുരം കുട്ടമലയ്ക്ക് സമീപമുള്ള ഞണ്ടുപാറ ഗുഹാ ക്ഷേത്രം. വിശ്വാസങ്ങളും ഐതിഹ്യങ്ങളും അധികമൊന്നും അറിയില്ലെങ്കിലും കണ്ടും കേട്ടുമറിഞ്ഞ് ഇവിടെ കുന്നും മലകളും താണ്ടി സഞ്ചാരികളെത്താറുണ്ട്. തിരുവനന്തപുരത്തിന്‍റെ കാണാക്കാഴ്ചകളുമായി കാത്തിരിക്കുന്ന ഞണ്ടുപാറയുടെയും ഇവിടുത്തെ ഗുഹാ ക്ഷേത്രത്തിന്‍റെയും വിശേഷങ്ങളിലേക്ക്...
ഞണ്ടുപാറ
തിരുവനന്തപുരത്തിന്‍റെ ചരിത്രത്തോട് ചേർന്നു കിടക്കുന്ന ഇടങ്ങളിലൊന്നായ അമ്പൂരിയ്ക്ക് തൊട്ടടുത്തു കുട്ടമലയ്ക്ക് സമീപത്തായാണ് ഞണ്ടുപാറ സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരത്തിനു പുറത്ത്, ഒന്നു കൂടി വ്യക്തമാക്കിയാൽ അമ്പൂരിയ്ക്ക് പുറത്ത് ഈ സ്ഥലത്തെക്കുറിച്ച് അറിയുന്നവർ ഏറെയൊന്നുമില്ല എന്നതാണ് യാഥാർഥ്യം.

ഞണ്ടുപാറ ഗുഹാ ക്ഷേത്രം
ഞണ്ടുപാറയുടെ പ്രകൃതി മനോഹരമായ കാഴ്ചകൾ മാറ്റി നിർത്തിയാല്‍ ഇവിടുത്തെ പ്രധാന ആകർഷണം ഞണ്ടുപാറ ഗുഹാ ക്ഷേത്രമാണ്. കുന്നിനു മുകളിൽ ഒരു ചെറിയ ട്രക്കിങ്ങ് നടത്തി മാത്രം എത്തിപ്പെടുവാൻ പറ്റിയ ഒരു ഗുഹാ ക്ഷേത്രം. ഞണ്ടിന്‍റെ വായയുടെ ആകൃതിയിലുള്ള പാറയിൽ നിന്നുമാണ് ഈ ക്ഷേത്രത്തിന് ഞണ്ടുപാറ ഗുഹാ ക്ഷേത്രത്തിന് ഈ പേരുകിട്ടുന്നത്. ഗുഹയുടെ വായ്ഭാഗത്ത് മൂന്നു പ്രതിഷ്ഠകൾ ഇവിടെ കാണാം. അതിലൊന്ന് അയ്യപ്പനാണ്. ഇത് കൂടാതെ ഗുഹയ്ക്കകത്ത് എത്ര വേനലിലും ഒരു കാലത്തും വറ്റാത്ത ഒരു നീരുറവയുണ്ടെന്നും അതിനുള്ളിൽ സ്വർണ്ണ നിറത്തിലുള്ള ഒരു ഞണ്ട് ജീവിക്കുന്നു എന്നും വിശ്വസിക്കപ്പെടുന്നു.

ഒരു മണിക്കൂർ നടന്നു കയറ്റം താഴെ നിന്നും മുകളിലേക്ക്, അതായത് ക്ഷേത്രം സ്ഥിതി ചെയ്യുന്ന പാറയിലേക്ക് നടന്നെത്തുവാൻ മാത്രമേ സാധിക്കൂ. കുന്നും മലയും കയറി കിതച്ചിരുന്നും പുല്ലുകൾ വകഞ്ഞു മാറ്റിയും കല്ലുകൾ നിറഞ്‍ വഴിയിലൂടെ കയറണം. കയറിത്തുടങ്ങിയാൽ പിന്നെ രസമാണ്.. എങ്ങനെയും തീർത്ത് മാത്രമേ താഴേക്കിറങ്ങൂ... കുത്തനെയുള്ള പാറ കയറിയും ചരിവുകൾ സൂക്ഷിച്ചു കയറിയുമൊക്കെ ഏതാണ്ട് ഒരുമണിക്കൂർ സമയം വേണ്ടിവരും ഞണ്ടുപാറയുടെ മുകളിലെത്തുവാന്‍.
മഴ പെയ്യുവാൻ പണ്ടു കാലത്ത് താഴെയുള്ള പ്രദേശങ്ങൾ അതികഠിനമായ വരൾച്ചയിൽ ബുദ്ധിമുട്ടുമ്പോള്‌ നാട്ടുകാർ കുന്നുകയറി ഞണ്ടുപാറ ക്ഷേത്രത്തിലെത്തുമായിരുന്നുവത്രെ. ഇവിടെ ഗുഹയ്ക്കുള്ളിലെ ഉറവയിൽ നിന്നും വെള്ളമെടുത്ത് പൊങ്കാല സമർപ്പിക്കുമ്പോൾ അതേ സമയം തന്നെ താഴെ മഴ പെയ്യും എന്നൊരു വിശ്വാസമുണ്ട്.
മുകളിലെത്തിയാൽ
കയറ്റംകയറി മുകളിലെത്തിയാല്‍ അതുവരെയുള്ള ക്ഷീണത്തെയെല്ലാം മാറ്റിമറിക്കുന്ന കാഴ്ചയാണ് കാണുവാനുള്ളത്. നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന പച്ചപ്പും മലകളുടെയും കുന്നുകളുടെയും കാഴ്ചയും ഒക്കെ മനസ്സിനെ തണുപ്പിക്കും. പ്രാദേശികമായി ഈ സ്ഥലത്തെക്കുറിച്ച് കേട്ടറിഞ്ഞ് വിശ്വാസികളും സഞ്ചാരികളും എത്താറുണ്ട്.
പോകുവാൻ പറ്റിയ സമയം പടിഞ്ഞാറോട്ട് ദർശനമുള്ള ക്ഷേത്രമാണ് ഇത്. ഇവിടേക്കുള്ള യാത്രകള്‍ വൈകുന്നേരമാക്കുന്നതാണ് നല്ലത്. പകൽ സമയത്ത് കനത്ത വെയിലായതിനാൽ വെയിലാറുമ്പോള്‍ കയറുന്നതായിരിക്കും നല്ലത്. പുലർച്ചെയോ അല്ലെങ്കിൽ വൈകുന്നേരങ്ങളോ യാത്രയ്ക്കായി തിരഞ്ഞെടുക്കാം
എത്തിച്ചേരുവാന്‍ തിരുവനന്തപുരത്തു നിന്നും ഏകദേശം 45 കിലോമീറ്റർ അകലെയാണ് അമ്പൂരി സ്ഥിതി ചെയ്യുന്നത്. അമ്പൂരിക്ക് തൊട്ടടുത്ത് കുട്ടമലയും കുട്ടമലയോട് ചേർന്ന് ഞണ്ടുപാറയും സ്ഥിതി ചെയ്യുന്നു. അമ്പൂരി- കുട്ടമല റോഡിൽ എസ്എൻഡിപി ഓഫീസിന് എതിർവശത്തുള്ള കവാടത്തിലൂടെ മുകളിലോട്ട് കയറിയാൽ മതി🙏