Total Pageviews

Tuesday, December 31, 2019

നവമഞ്ജരി

♾♾♾🌺♾♾♾🌺♾♾♾       

    ശ്രീനാരായണഗുരുദേവൻ രചിച്ച
                  *നവമഞ്ജരി*


      *ശ്രീനാരായണഗുരുദേവൻ രചിച്ച ഒൻപതു ഭാഷാപദ്യങ്ങളുൾപ്പെട്ട ഒരു സുബ്രഹ്മണ്യസ്തുതിയാണ് “ നവമഞ്ജരി ” . " നാരായണകൃതമഞ്ജരി ' എന്ന സമസ്തപദത്തിലെ ഓരോ അക്ഷരവും ക്രമമായി ആദ്യക്ഷരങ്ങളായി ഒൻപതു ശ്ലോകങ്ങളിലും അംഗീകരിച്ചിരിക്കുന്നു . സുബ്രഹ്മണ്യഭക്തൻമാർക്ക് ഇഷ്ടദേവനെ ഉപാസിച്ചു ലോകവിരക്തി നേടാൻ ഉദ്ദേശിച്ചു കൊണ്ടുള്ളതാണീ കൃതി .*



ശിശു നാമഗുരോരാജ്ഞാം
കരോമി ശിരസാവഹൻ
നവമഞ്ജരികാം ശുദ്ധീ-
കർത്തുമർഹന്തി കോവിദാഃ

*ശ്ലോകം - 1*


*നാടീടുമീ വിഷയമോടീദൃശം നടന-*
*മാടീടുവാനരുതിനി-*
*ക്കാടീ വയോവിതരതീടീയിടയ്ക്കിവനു*
*കൂടിയമായതിയലും*
*കാടീയുമീ കരണമൂടീയെരിപ്പതിനൊ-*
*രേടീ കരിഞ്ഞ നിടില-*
*ച്ചൂടീ ദമീയമയിലോടീടുവാനരുൾക*
*മോടീയുതം മുരുകനേ!*     

*വ്യാഖ്യാനം*


      *നാടുനീളെ കാണപ്പെടുന്ന ശബ്ദസ്പർശാദി ജഡവിഷയങ്ങളോടു മോഹബദ്ധനായി ഇങ്ങനെ സംസാരത്തിൽ ഭ്രമിച്ചു നടക്കാൻ ഇനിമേൽ കഴിയുകയില . ചതികൊണ്ടു നിറഞ്ഞ കാര്യമുൾക്കൊള്ളുന്ന ആയുർന്നാശകരമായ ഈ സംസാരകാനനം ഈ ഭക്തന് ഇടക്കാലത്തു വർധിക്കുകയുണ്ടായി . അജ്ഞതകൊണ്ടു നിറഞ്ഞ ദേഹമാകുന്ന ഈ മറ എരിച്ചു ചാമ്പലാക്കുന്നതിന് പ്രസിദ്ധിപെറ്റ പൂവമ്പനായ കാമൻ ദഹിച്ച നെററിക്കണ്ണിലെ തീപ്പൊരി എന്റെ ഈ പ്രപഞ്ചഭാവനയിൽ അല്ലയോ സുബ്രഹ്മണ്യ ' ഭഗവൻ , ശക്തിയായി പറ്റിപ്പിടിക്കുവാൻ അനുഗ്രഹിക്കുക .*


*ശ്ലോകം - 2*


*രാപ്പായിൽ വീണുഴറുമാപ്പാപമീയരുതി-*
*രാപായി പോലെ മനമേ*
*നീ പാർവതീതനയമാപാദചൂഡമണി*
*മാപാദനായ നിയതം*
*പാപാടവീ ചുടുമിടാപായമീ മരുദി-*
*നോപാസനേന ചുഴിയിൽ*
*തീപായുമാറുമധുനാപായമുണ്മതിനു*
*നീ പാഹി മാമറുമുഖാ!*

*വ്യാഖ്യാനം*


          *അജ്ഞാനമറയിൽ വീണു പരിഭ്രമിച്ച് അല്ലയോ മനസ്സേ , ഒരു മദ്യപാനിയെപ്പോലെ പാപം വരുത്തിവയ്ക്കരുത് . അതുകൊണ്ടു മനസ്സേ. വിഷയമോഹം ചുരുങ്ങി ചെറുതായി സത്യത്തിലെത്താൻവേണ്ടി പാർവതീ പുതനായ സുബ്രഹ്മണ്യനെ പാദാദികേശം ഏകാഗ്രതയോടെ ഉള്ളിലുറപ്പിക്കുക . ഇടവിടാതെ ഈ ദേവദേവഭജനം കൊണ്ട് പാപക്കാട് ഏരിഞ്ഞു പോകുമാറും സംസാരഭ്രമത്തിൽ തീ പറ്റിപ്പിടിക്കത്തക്കവിധവും ഉടനേതന്നെ ആത്മാനന്ദാമൃതം പാനം ചെയ്യുന്നതിനു അല്ലയോ സുബ്രഹ്മണ്യഭഗവാൻ , അങ്ങ് എന്നെ രക്ഷിച്ചനുഗ്രഹിക്കുക ......🙏🏻*


*ഹരി ഓം*


♾♾♾🌺♾♾♾🌺♾♾♾