Total Pageviews

Thursday, November 21, 2019

ഈഴവർ

😥🕉🚩 ഈഴവർ ആയിരുന്നു വൈദ്യശാസ്ത്രമായ ആയുർവേദത്തിൽ പ്രാഗൽഭ്യം ഉള്ളവർ, കേരളത്തിലെ എല്ലാ ഉൾഗ്രാമങ്ങളിൽ വരെ ഈഴവരുടെ ഒരു വൈദ്യശാലകൾ ഉണ്ടായിരുന്നു. ,ഈഴവരുടെ കുലത്തൊഴിൽ വൈദ്യമായിരുന്നു. ഈഴവരായിരുന്നു അഷ്ട വൈദ്യന്മാർ ,രാജഭരണകാലത്ത് കൊട്ടാരത്തിൽ ചികിൽസിക്കാൻ മേൽജാതിക്കാരെ കിട്ടാത്തത് കൊണ്ട് ഈഴവരിൽ നിന്ന് നല്ല വൈദ്യന്മാരെ കണ്ടെത്തി പൂണൂൽ ഇടുവിച്ചതാണ്. ഇവരാണ് പിന്നീട് അഷ്ട വൈദ്യൻമാരായത്.
തൈക്കാട്ട് മൂസ്മാർ എല്ലാം ഇതിൽ പെട്ടതാണ് . 

ഈഴവർ ആയിരുന്നു തുണി നെയ്ത്തിൽ പ്രാഗത്ഭ്യം ഉള്ളവരും,

 ഈഴവർ ആയിരുന്നു ആയോധനകലയായ കളരിയിലും, മർമ്മ ചികിത്സയിലുംപ്രാഗൽഭ്യം ഉള്ളവർ, ആരോമലുണ്ണിയും ഉണ്ണിയാർച്ചയും കണ്ണപ്പചേകവരും അരിങ്ങോടരും ചന്തുവും എല്ലാം ഈഴവരായിരുന്നു,

 വിഷചികിത്സയിൽ പ്രാഗൽഭ്യം ഉള്ളവരും ഈഴവ വൈദ്യൻമാർ തന്നെ.
 ഈഴവരായിരുന്നു ദേഹണ്ണത്തിൽ വിരുത് തെളിയിച്ചിരുന്നത്, ഇന്നും ഈഴവർ വീടുകളിൽ രുചികരമായ ഭക്ഷണങ്ങൾ ഉണ്ടാക്കുന്നവരാണ്. 

 ഈഴവരായിരുന്നു ഏറ്റവും നല്ല കൃഷി ചെയ്ത് ജീവിച്ചവർ (ഉഴവർ എന്ന പദം പരിണമിച്ചതല്ലേ ഈഴവർ?) , 

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അധിനിവേശത്തിലാണ് ഈഴവർക്ക് ഇതെല്ലാം നഷ്ടമായത്. നല്ല ദൈവ വിശ്വാസികളും, ആചാരനിഷ്ഠയുള്ളവരുംമിതമായ ജീവിതരീതിയുള്ളവരും, അപാര സഹനശേഷിയുള്ളവരുമായിരുന്ന ഈഴവർ.

 അവർ പിന്നീട് കമ്യൂണിസ്റ്റ് വിശ്വാസികളായതോടെ എല്ലാം തകിടം മറിഞ്ഞു. വിടുകളിൽ ഉണ്ടായിരുന്ന ക്ഷേത്രങ്ങൾ വരെ കമ്മ്യൂണിസ്റ്റ് ആശയത്തിൽ പൊളിച്ചുമാറ്റുകയോ, നോക്കാൻ ആളില്ലാതെ കാലഹരണപ്പെട്ടു പോകുകയോ ചെയ്തു. ഇതു മൂലം തലമുറയായി തലമുറയായി ആരാധിച്ച് വന്നിരുന്ന ദേവതകളെ കൈയൊഴിഞ്ഞതിന്റെ ദുരിതവും അനുഭവിക്കേണ്ടി വന്നു.
 ആചാരനിഷ്ഠയുണ്ടായിരുന്ന ഒരു സമൂഹം ദുർമാർഗ്ഗത്തിലൂടെ ചലിക്കുകയും നിത്യ ദാരിദ്യത്തിലേക്ക് കൂപ്പുകുത്തുകയും ചെയ്തു. ഈഴവർ സംഘടിക്കുവാൻ ആരംഭിച്ച കാലത്ത് ഒന്നുമല്ലാതിരുന്ന കേരളത്തിലെ ഇതര  മതവിശ്വാസികളായവർ അവരുടെ ആചാരങ്ങൾ മുറുകെപ്പിടിച്ച് ,സംഘടിച്ച് രാഷ്ട്രീയ സപ്പോർട്ടും ,മതപരമായ ഐക്യവും കൊണ്ടും ഇന്ന് വിദ്യാഭ്യാസ രംഗത്തും ,സർക്കാർ ഉദ്യോഗങ്ങളിലും മേൽക്കൈ നേടി. വിവിധ ബിസിനസ്സുകളിൽ അവർ 80 % വും കൈയടക്കി കഴിഞ്ഞു. മൂലധനത്തിന്റെ കേന്ദ്രീകരണം കൂടി അവരുടെ കൈകളിലായപ്പോൾ, രാഷട്രീയമായും സാമ്പത്തികമായും അവരുടെ സ്വാർത്ഥ താത്പര്യങ്ങൾ നടത്തികൊടുക്കുവാൻ രാഷ്ട്രീയക്കാർ മത്സരിക്കുന്ന കാഴ്ചയാണ് ഇന്നത്തെ കേരളത്തിൽ കാണുന്നത്.

എന്നാൽ ഈഴവരെ സഹായിക്കാൻ അപ്പോഴും അവൻ വിശ്വസിച്ച കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം പോലും ഉണ്ടായില്ല. മിക്ക രാഷ്ട്രിയ പാർട്ടികളും ഈഴവരെ ചട്ടുകമായി മാത്രം ഇന്നും ഉപയോഗിക്കുന്നു , ഈഴവരെപ്പോലെ ഇത്രയേറെ കർമ്മശേഷിയും, ഉൽസാഹവുമുള്ള ഒരു സമൂഹം വേറെയില്ല ,നിഷ്കളങ്ക രായ ഈ സമൂഹത്തെ ഇന്നും രാഷ്ട്രീയക്കാരായവർ ചൂഷണം ചെയ്തു കൊണ്ടിരിക്കുകയാണ്. കേരളത്തിലെ ആദ്യകാല മുഖ്യമന്ത്രിമാരിൽ നട്ടെല്ലുള്ള ഒരു കോൺഗ്രസ്സ് മുഖ്യമന്ത്രിയായിരുന്നു, ഈഴവനായ R ശങ്കർ ,അദ്ദേഹത്തെ ആ കസേരയിൽ അധിക നാൾ തുടരാൻ അന്നത്തെ ജാതി സമ്പ്രദായക്കാരും മത വാദികളും അനുവദിച്ചില്ല. അവർക്ക് സഹിക്കാൻ പറ്റിയില്ല. ആദ്ദേഹം മുഖ്യമന്ത്രി പദം രാജിവച്ചു പോയി , R ശങ്കറിനെ സ്മരിക്കുന്ന ഒരു ചടങ്ങ് പോലും കേരളത്തിലെ കോൺഗ്രസ്സുകാർ പിന്നീടിതു വരെ നടത്തിയതായി നാംകേട്ടിട്ടില്ല.  

എന്തിന് ഏറെ പറയുന്നു , ശ്രീ നാരായണ ഗുരു എന്ന ലോകത്തെ ഏറ്റവും വലിയ ഒരു മഹാനെ പ്രസവിച്ചതും ഒരു ഈഴവ സ്ത്രീയാണ് ,
കേരളത്തിലെ മൊത്തം രാഷ്ട്രീയക്കാർ കൂടി ചെയ്താൽ തീരാത്ത അത്രയും കാര്യങ്ങൾ ചെയ്ത് മൺമറഞ്ഞു പോയ ശ്രീ നാരായണ ഗുരുവിനെ പോലും സ്മരിക്കാതെ കടന്നു പോകുകയാണ് കേരളത്തിലെ ജനങ്ങളും, രാഷ്ട്രീയക്കാരും. ശ്രീ നാരായണ ഗുരുവിന്റെ പേരിൽ ഒരു സർവ്വകലാശാലയ്ക്ക് പേരിടാൻ പോലും ഇവിടുത്തെ രാഷ്ട്രീയക്കാർക്കും ജാതിവാദികൾക്കും അറപ്പാണ് , കാരണം വേറൊന്നുമല്ല മറ്റു സംഘടിത മതവിശ്വാസികളുടെ വോട്ട് കുറഞ്ഞാലോ എന്ന പേടിയാണിവർക്ക്  ,അതുകൊണ്ട് തന്നെ കേരളം ഇന്ന് ശ്രീനാരായണ ഗുരുവിനെ നിന്ദിക്കുന്നവരുടെ നാടായി മാറി ,ഇല്ലെങ്കിൽ മാറ്റി , ഇന്ന് ഒരു ശാപം കിട്ടിയ ജാതിപോലെയായി കേരളത്തിലെ ഈഴവരുടെ സ്ഥിതി ,ഏറെ
കഴിവുകൾ ഉണ്ടായിട്ടും കഴിവുകൾ തെളിയിക്കാൻ സാഹചര്യമില്ലാതെ, കുമാരനാശാൻ മുതൽ സുകുമാർ അഴിക്കോടും ഒ വി വിജയനും വരെയുള്ള വർ ജനിച്ച് ജീവിച്ച ഈ സമുദായം ദയനീയമായി ജിവിതത്തെ നോക്കി നിന്ന് ജീവിച്ച് തീർക്കുകയാണ്, കേരളത്തിലെ പാവപ്പെട്ടവരും ,നിഷ്കളങ്ക രുമായ പാവം ഈഴവർ...

*#സംഘടിച്ച് ശക്തരാകുക*
💪💪💪💪💪
🚩🚩🚩

Tuesday, November 12, 2019

ഗർഗസംഹിതാ* 🙏 *_ഗോലോകഖണ്ഡം_* *അദ്ധ്യായം - 14*

🙏 *ഗർഗസംഹിതാ* 🙏
  *_ഗോലോകഖണ്ഡം_*   
*അദ്ധ്യായം - 14* 
🙏🌹🌺🌸💐🌹🙏
*ഉൽക്കചനും  (ശകടാസുരനും )തൃണാവർത്തനും മോക്ഷപ്രാപ്തി*

✨✨✨✨✨✨✨✨✨✨✨✨  
      
             ശ്രീകൃഷ്ണ ഭഗവാൻറെ  ഉത്കൃഷ്ടമായ ദിവ്യചരിതം ഭക്തിപൂർവ്വം ശ്രവിക്കുന്നവൻ കൃതാർത്ഥനായിത്തീരും എന്ന് മാത്രമല്ല, അവന് പരമപുരുഷാർത്ഥം പ്രപ്യമായിത്തീരുകയും ചെയ്യും എന്നതിൽ സംശയമില്ല. 

          ബഹുലാശ്വൻ നാരദ മഹർഷിയോട്  ശ്രീകൃഷ്ണ ഭഗവാൻറെ വിചിത്രലീലകളെ കുറിച്ച് ചോദിച്ചു. 

       ഒരു ദിവസം കൃഷ്ണാവതാര നക്ഷത്രമായ രോഹിണി നാളിൽ നന്ദറാണി ഗോപന്മാരെയും ഗോപികമാരെയും വീട്ടിൽ വിളിച്ചു വരുത്തി ബ്രാഹ്മണർ പറഞ്ഞതുപോലെ മംഗളകാര്യങ്ങൾ ചെയ്യാനുള്ള ഏർപ്പാടുണ്ടാക്കി. ബ്രാഹ്മണർക്ക്  ധാരാളം ധനം ദാനം നല്കി.  കൃഷ്ണനെ മനോഹരമായി ഒരുക്കി തൊട്ടിലിൽ കിടത്തി.  അഥിതി സത്ക്കാരത്തിൽ മുഴുകിയ  യശോദ മുലപ്പാലിനായിയുളള കൃഷ്ണൻറ കരച്ചിൽ കേട്ടതുമില്ല. അപ്പോൾ കംസനാൽ അയയ്ക്കപ്പെട്ട വായുമയമായ ശരീരം മാത്രം ഉളള ഉൽക്കചൻ എന്ന രാക്ഷസൻ അവിടെ എത്തുകയും പാലും വെണ്ണയും തൈരും ശേഖരിച്ചു വച്ച വലിയ ഒരു ശകടം കൃഷ്ണൻറെ മസ്തകത്തിൽ തളളിയിടാൻ ശ്രമിക്കുകയും ചെയ്തു. കൃഷ്ണൻ കാല് കൊണ്ട്  ശകടത്തിൽ ചവിട്ടി. ശകടം തകർന്നു തരിപ്പണമാകുകയും അസുരൻ വീണ് മരിക്കുകയും ചെയ്തു.  അതോടെ അസുരൻറെ വായുമയ ശരീരം ഇല്ലാതാവുകയും ദിവ്യമായ അനശ്വര ശരീരം ലഭിക്കുകയും ഭഗവാനെ നമസ്കരിച്ച് ദിവ്യവിമാനത്തിലേറി ഗോലോകധാമത്തിലേയ്ക്ക് പോവുകയും ചെയ്തു.  ശകടം മറിഞ്ഞ ഒച്ച കേട്ടെത്തിയ ഗോപന്മാർ ബാലകന്മാരോട് ചോദിച്ചപ്പോൾ  കൃഷ്ണൻ ചവിട്ടിയാണ് ശകടം തകർന്നതെന്ന അവരുടെ വാക്കുകൾ അവിശ്വാസനീയതയോടെയാണ് ഗോപാലകർ ശ്രവിച്ചത്.. 

     ഉൽക്കചൻറെ പൂർവ്വജന്മം ഏതെന്ന് ചോദിച്ച രാജാവിനോട് മഹർഷി പറഞ്ഞ.  ലോമേശ മഹർഷിയുടെ ആശ്രമത്തിലെ മരങ്ങൾ വെട്ടി നശിപ്പിച്ച ഹിരണ്യാക്ഷ പുത്രനെ മഹർഷി ശരീരമില്ലാത്തവനാകട്ടെയെന്ന് ശപിച്ചു.  പാമ്പിൻറെ പടം പൊഴിയുമ്പോലെ ശരീരം പൊഴിഞ്ഞു പോയപ്പോൾ ഉൽക്കചൻ മഹർഷിയോട് ക്ഷമാപണം നടത്തി.  ദ്വാപരയുഗത്തിൽ ഭഗവാൻ ശ്രീകൃഷ്ണൻറെ സ്പർശനത്താൽ മുക്തി ലഭിക്കുമെന്ന് മഹർഷി പറഞ്ഞു  .  

       ഒരു ദിവസം നന്ദറാണി യശോദ കൃഷ്ണനെ മടിയിൽ വച്ച് താലോലിച്ചോണ്ടിരിക്കെ കൃഷ്ണൻറെ ഭാരം താങ്ങാനാകാതെ കൃഷ്ണനെ താഴെയിറക്കി.  ഉടനെ തന്നെ കംസനയച്ച തൃണാവർത്തൻ എന്ന അസുരൻ ചുഴലികാറ്റായി വന്നു കൃഷ്ണനെ എടുത്തു പത്ത് യോജന ഉയരത്തിൽ കൊണ്ട് പോയി. വ്രജത്തിലാകെ പൊടിപടലങ്ങളാൽ മൂടി. യശോദ കൃഷ്ണനെ കാണാതെ മോഹാലസ്യപ്പെട്ടു വീണു. ഉയരത്തിൽ എത്തിയപ്പോൾ കൃഷ്ണൻറെ ഭാരം വർദ്ധിക്കാൻ തുടങ്ങി.  വേദന സഹിക്കാതെ അസുരൻ കൃഷ്ണനെ താഴെയിറക്കാൻ നോക്കി. കൃഷ്ണൻ തൻറെ കൈകളാൽ അസുരൻറെ കഴുത്തിൽ പിടിച്ചു.  അസുരൻറെ നിലവിളിക്കിടയിൽ കൃഷ്ണൻ  കൈ അമർത്തുകയും അസുരൻ മരിക്കുകയും ചെയ്തു. തൃണാവർത്തൻറെ ശരീരത്തിൽ നിന്നും ഉത്ഭവിച്ച ജ്യോതിസ്സ് ശ്രീകൃഷ്ണ ഭഗവാൻറെ  ശരീരത്തിലലിഞ്ഞു. അസുരൻറെ ശരീരം ഒരു പാറപ്പുറത്ത് വീണു. ആ ശരീരത്തിലിരുന്ന് കളിച്ച ബാലകനെ ഗോപികമാർ ഓടി ചെന്ന് എടുത്തു യശോദാമ്മയെ ഏല്പിക്കുകയും. കൊടുങ്കാറ്റ് വന്നപ്പോൾ കുഞ്ഞിനെ താഴെ കിടത്തിയ   യശോദയെ വഴക്കു പറയുകയും ചെയ്തു.  തനിക്ക് ധനമൊന്നും വേണ്ട എന്നും മകനുമായി സമാധാനത്തോടെ കഴിയാൻ എവിടെയാണ് പോകേണ്ടത് എന്നും യശോദ കരഞ്ഞു കൊണ്ട്  രോഹിണിയോട് ചോദിച്ചു.   

     ബ്രാഹ്മണർ കുശാഗ്രം,പുതിയ തളിരില, പവിത്രകലശം, ശുദ്ധജലം എന്നിവ കൊണ്ടും ഋക്, യജുസ്സ്, സാമം എന്നീ വേദമന്ത്രങ്ങൾ കൊണ്ടും ഉത്തമ സ്വസ്തി വചനങ്ങളെ കൊണ്ടും വിധിപ്രകാരം യജ്ഞം നടത്തി അഗ്നിയെ പൂജിച്ച് ബാലക ശ്രീകൃഷ്ണന്  രക്ഷ ഉണ്ടാക്കി. കവചവും ചൊല്ലുകയുണ്ടായി. നന്ദൻ ബ്രാഹ്മണർക്കും ഗോപന്മാർക്കും ധാരാളം ദാനം നല്കി. 

        തൃണാവർത്തൻറെ പൂർവ്വജന്മം ഏതെന്ന് ചോദിച്ച രാജാവിനോട് മഹർഷി പറഞ്ഞു. ആയിരക്കണക്കിന് സ്ത്രീകളുമായി നർമ്മദാതീരത്ത് വിഹരിച്ചിരുന്ന പാണ്ഡുദേശത്തെ രാജാവ് സഹസ്രാക്ഷൻ അപ്പോൾ അവിടെ വന്നെത്തിയ ദുർവാസമുനിയെ ബഹുമാനിച്ചില്ല. കോപിഷ്ഠനായ മഹർഷി രാജാവിനെ രാക്ഷസനായി തീരട്ടെയെന്ന് ശപിച്ചു.  മുനിയുടെ കാൽക്കൽ വീണ് ക്ഷമ യാചിച്ച രാജാവിനോട് ശ്രീകൃഷ്ണ ഭഗവാൻറെ സ്പർശമേല്ക്കുന്നതോടെ മോക്ഷം ലഭിക്കുമെന്ന് മഹർഷി പറഞ്ഞു. അങ്ങനെ ശ്രീകൃഷ്ണ  സ്പർശത്താൽ തൃണാവർത്തന് മോക്ഷം ലഭിച്ചു.

   
       *സർവ്വം കൃഷ്ണാർപ്പണമസ്തു*

✍കൃഷ്ണശ്രീ
🙏🌹🌺🌸💐🌹🙏

ശിവഗിരി തീർത്ഥാടനത്തിന്റെ ഉദയവും ഉദ്ദേശ ലക്ഷ്യങ്ങളും*

*ശിവഗിരി തീർത്ഥാടനത്തിന്റെ ഉദയവും ഉദ്ദേശ ലക്ഷ്യങ്ങളും*                   

1103 മകരമാസം 3 -ാം തീയതി കോട്ടയത്തുള്ള നാഗമ്പടം മഹാദേവ ക്ഷേത്രത്തിന്റെ കിഴക്കുവശത്തുള്ള തേന്മാവിൽ ചുവട്ടിൽ ഗുരുദേവൻ ശിഷ്യന്മാ രോടും മറ്റു ഭക്തന്മാരോടുമൊത്ത് കുശലപ്രശ്നം നടത്തികൊണ്ടുമിരിക്കുമ്പോൾ ഗുരുദേവ ഭക്തരായ വല്ലഭശ്ശേരി ഗോവിന്ദനാശാനും റ്റി.കെ. കിട്ടൻ റൈട്ടറും  സദസ്സിൽ പങ്കാളികളായി.  സംഭാഷണത്തിനിടയിൽ വല്ലഭശ്ശേരിയും കിട്ടൻ റൈട്ടും തൃപ്പാദങ്ങളോട് ശിവഗിരിയിലേക്ക് എല്ലാ വർഷവും തീർത്ഥാടനം നടത്തുന്നതിന് അനുവാദമുണ്ടാകണമെന്ന് അപേക്ഷിച്ചു. അനുവാദം നൽകിക്കൊണ്ട് തൃപ്പാദങ്ങൾ ഇപ്രകാരം പ്രസ്താവിക്കുകയുണ്ടായി.                                      

*(1) തീർത്ഥാടകർ മഞ്ഞ വസ്ത്രം ധരിക്കണം മഞ്ഞപ്പട്ട് വാങ്ങാൻ ആരും തുനിയരുത്. കോടി വസ്ത്രം പോലും ആവശ്യമില്ല. ഉപയോഗത്തിലിരിക്കുന്ന വെള്ള വസ്ത്രം മഞ്ഞളിൽ മുക്കി ഉപയോഗിച്ചിട്ട് പിന്നീട് അലക്കി തെളിച്ച് ഉപയോഗിക്കുകയും ചെയ്യാം*                         

*(2) യാത്ര ആർഭാട രഹിതമായിരിക്കണം. വിനീതമായിരിക്കണം*

*(3) ഈശ്വരസ്തോത്രങ്ങൾ ഭക്തിയായി ഉച്ചരിക്കുന്നതു കൊള്ളാം*

*(4) തീർത്ഥാടകരുടെ പേരിൽ ആർഭാടങ്ങളും ആഡംബരങ്ങളും ഒച്ചപ്പാടുകളും ഉണ്ടാക്കി പ്രസ്ഥാനത്തെ മലിനപ്പെടുത്തരുത്*

*(5) അനാവശ്യമായി ഒരു കാശുപോലും ചെലവു ചെയ്യരുത്*

കോട്ടയത്തുനിന്നും ഒരാൾ ശിവഗിരിയിൽ പോയി രണ്ടു ദിവസം താമസിച്ചു മടങ്ങി വരുന്നതിന് മൂന്നു രൂപയുണ്ടെങ്കിൽ കുറച്ചു ചക്രം മിച്ചവുമുണ്ടായിരിക്കും. അത് ധാരാളം മതിയാകും. ഈഴവർ പണമുണ്ടാക്കും പക്ഷേ മുഴുവനും ചിലവഴിച്ചുകളയും. ചിലർ കടം കൂടി വരുത്തി വയ്ക്കും അതു പാടില്ല.. മിച്ചം വയ്ക്കുവാൻ പഠിക്കണം. സമുദായം വിദ്യാഭ്യാസത്തിലും ധനസ്ഥിതിയിലും ശുചിത്വത്തിലും വളരെ പിന്നോക്കമാണ്. ഈ രീതി മാറണം. മാറ്റണം.                  

ഈ തീർത്ഥാടനം നടത്തുന്നതിന്റെ ഉദ്ദേശ്യമെന്തെന്ന് തൃപ്പാദങ്ങളുടെ ചോദ്യത്തിന് വൈദ്യരിൽ നിന്നും റൈട്ടറിൽ നിന്നും മറുപടി കിട്ടാതെ വന്നപ്പോൾ ഗുരുദേവൻ അല്പം ഗൗരവത്തിൽ തുടർന്നു, ആണ്ടിലൊരിക്കൽ കുറെ ആളുകൾ രാജ്യത്തിന്റെ നാനാഭാഗത്തു നിന്നും മഞ്ഞ വസ്ത്രവും ധരിച്ച് യാത്ര ചെയ്ത് ശിവഗിരിയിൽ ചെന്ന് ചുറ്റിനടന്ന് കുളിയും ഊണും കഴിഞ്ഞ് പണവും ചെലവാക്കി മടങ്ങി വീടുകളിൽ ചെല്ലുന്നതു കൊണ്ട്  ഒന്നും സാധിക്കുന്നില്ല. വെറും ചെലവും ബുദ്ധിമുട്ടും. ഇതു പാടില്ല. ഏതു പ്രവർത്തിക്കും ഒരുദ്ദേശം വേണം. ഒരു ലക്ഷ്യം ഉണ്ടായിരിക്കണം. തൃപ്പാദങ്ങൾ ഓരോന്നായി ശിവഗിര തീർത്ഥാടനത്തിന്റെ ഉദ്ദേശലക്ഷ്യങ്ങളെപ്പറ്റി വിവരിച്ചുകൊടുത്തു.      

*(1) വിദ്യാഭ്യാസം*
*(2) ശുചിത്വം,*
*(3) ഈശ്വരഭക്തി* 
*(4) സംഘടന*
*(5) കൃഷി*
*(6) കച്ചവടം*
*(7) കൈത്തൊഴിൽ*
 *(8) സാങ്കേതിക ' ശാസ്ത്ര പരിശീലനങ്ങൾ*            

ഈ വിഷയങ്ങളെപ്പറ്റി പ്രസംഗ പരമ്പര നടത്തണം. ഓരോ വിഷയത്തിലും വൈദഗ്ധ്യമുള്ളവരെ ക്ഷണിച്ചു വരുത്തി പ്രസംഗിപ്പിക്കണം. ജനങ്ങൾ അച്ചടക്കത്തോടെയിരുന്നു ശ്രദ്ധിച്ച് കേൾക്കണം. കേട്ടതെല്ലാം പ്രവൃത്തിയിൽ വരുത്തുവാൻ ശ്രമിക്കണം. അതിൽ വിജയം  പ്രാപിക്കണം. അപ്പോൾ ജനങ്ങൾക്കും രാജ്യത്തിനും അഭിവൃദ്ധിയുണ്ടാകും. ശിവഗിരി തീർത്ഥാടനത്തിന്റെ പ്രധാന ഉദ്ദേശ്യം ഇതായിരിക്കണം.

Wednesday, November 6, 2019

ബ്രഹ്മവിദ്യ എന്താണ്

*ഹരേ കൃഷ്ണാ*

*ബ്രഹ്മവിദ്യ എന്താണ്?*

ഭഗവാനിലും ഭഗവാന്റെ ഭക്തന്മാരിലും പ്രേമവും സംസാരത്തിൽ വൈരാഗ്യവും വെയ്ക്കുന്നത് തന്നെ ബ്രഹ്മജ്ഞാനം

എല്ലാ മനുഷ്യരുടേയും ശ്രദ്ധ സ്വന്തം അന്ത: കരണത്തിനനുരൂപമായിരിക്കും. ഈ പുരുഷൻ ശ്രദ്ധാമയനാണ്.ഇതുകൊണ്ട് ഏതു പുരുഷൻ എത്രയും ശ്രദ്ധാവാൻ ആണോ അവൻ സ്വയം അതായിത്തീരുന്നു.

സാത്വിക പുരുഷന്മാർ ദേവതകളെ പൂജിക്കുന്നു .രാജസ പുരുഷന്മാർ യക്ഷരാക്ഷസന്മാരെയും അതുപോലെ അന്യ  താമസ മനുഷ്യർ പ്രേത ഭുത ഗണങ്ങളെയും പൂജിക്കുന്നു. ഏതു മനുഷ്യരാണോ ശാസ്ത്രവിധി രഹിതമായ കേവല മന:കൽപിതമായ ഘോര തപസ്സുകൊണ്ട് സ്വന്തം തപിപ്പിയ്ക്കുന്നത് അവർ ദംഭം അഹങ്കാരം ഇവകളാൽ യുക്തരും  കാമനകൾ ,ആസക്തി, ബലം, അഭിമാനം ഇവകളാൽ ശക്തരുമാവുന്നു.

ആരാണോ ശരീര രൂപത്തിൽ സ്ഥിതമായി അതുപോലെ അന്ത: കരണത്തിൽ സ്വന്തം പരമാത്മാവിനെ കൃശമാക്കുന്നത് അർത്ഥം ശാസ്ത്ര വിരുദ്ധ ഉപവാസാദി ഘോര ആചരണങൾ ദ്വാരാ ശരീരത്തെ ശോഷിപ്പിയ്ക്കുന്നത് അതുപോലെ ഭഗവാന്റെ അംശ രൂപമായ ജീവാത്മാവിന് ക്ളേശം നൽകുന്നത്, ഭൂത സമുദായത്തെയും അന്തര്യാമിയായ പരമാത്മാവിനെയും കൃശമാക്കുന്നത് അത്തരം അജ്ഞാനികൾക്ക് ആസുര സ്വഭാവം ഉണ്ടാവുന്നു (ഗിത )

ബ്രഹ്മവിദ്യയുടെ ജ്ഞാനത്തെ പഠിയ്ക്കുകയും ശ്രവിയ്ക്കുകയും ധാരണം ചെയ്യുകയും ഹേതുവായി ബ്രഹ്മജ്ഞാനത്തിന്റെ പ്രാപ്തിയുണ്ടാവുന്നു. സ്വാദ്ധ്യായം കൊണ്ട് ജ്ഞാനം ഉണ്ടാവുന്നു

കാർത്തിക മാസത്തിലെ കൃഷ്ണപക്ഷത്തിലെ ത്രയോദശി ദിവസ (ഗുജറാത്തിലും മഹാരാഷ്ട്രത്തിലും അശ്വിന) ത്തെ "ധനതേരസ് " എന്നു പറയുന്നു .5.11. 2018 .ഭഗവാൻ ധന്വന്തരി ദു:ഖികളായ ജനങ്ങൾക്ക് രോഗ നിവാരണാർത്ഥം ഈ ദിവസം ആയുർവ്വേദമായി പ്രകടമായി.ഈ ദിവസം സന്ധ്യാ സമയത്ത് വീടിനു പുറത്ത് കൈയിൽ ദീപം കത്തിച്ച് ഭഗവാൻ യമരാജനെ പ്രസന്ന നാക്കി ദീപ ദാനം ചെയ്യുന്ന ദിവസമാണ്. ദാനം ചെയ്യുമ്പോൾ ഈ മന്ത്രം ചൊല്ലുന്നു.

മൃത്യുനാ പാശ ദണ്ഡാഭ്യാം കാലേന ശ്യാമയാ സഹ ത്രയോദശ്യാം ദീപദാനാത് സൂര്യജ: പ്രീയതാം മമ

ത്രയോദശിയുടെ ദിവസം ഈ ദീപ ദാനത്താൽ പാശവും ദണ്ഡധാരിയുമായ മൃത്യു അതുപോലെ കാലത്തിന്റെ അധിഷ്ഠാതാ ദേവൻ ഭഗവാൻ ദേവ യമൻ ദേവീ ശ്യാമളാ സഹിതം എന്നിൽ പ്രസന്നനാവണെ.

സമയവും, വിശ്വാസവും ആദരങ്ങളും പറന്നു പോവുന്ന അങ്ങിനെയുള്ള പക്ഷികളാണ് പിന്നീട് അവ തിരിച്ചു വരുന്നതല്ല.

*ഹരേ ഹരേ കൃഷ്ണാ*

പരീക്ഷകളില്‍ വിജയം നേടാന്‍ മന്ത്രങ്ങള്‍*

*പരീക്ഷകളില്‍ വിജയം നേടാന്‍ മന്ത്രങ്ങള്‍*


——————«•»—————— 

'' *പഠിച്ചത്-വേണ്ട സമയത്ത്- വേണ്ടതുപോലെ ഓര്‍മ്മയില്‍ നിന്ന് എടുത്തെഴുതുവാന്‍ കഴിയണം. അതിനാണ് ഓര്‍മ്മശക്തിയോടൊപ്പം തന്നെ ദൈവാനുഗ്രഹവും വേണമെന്ന് പറയുവാന്‍ കാരണം. ഗുരുവും ദൈവ തുല്യനാണെന്നത് മറക്കാതിരിക്കുക*.''

——————«•»—————— 
*പഠിക്കുന്ന കുട്ടികള്‍ക്ക് മാത്രമല്ല, വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ക്കും ഇരിക്കപ്പൊറുതിയില്ലാത്ത ഒരു സമയമാണ് പരീക്ഷാക്കാലം. ''എന്തിനിങ്ങനെ വൃഥാ ടെന്‍ഷനടിക്കുന്നു നാം'' എന്ന് ആധുനിക സിദ്ധാന്തം. പഠിച്ചാല്‍ മാത്രം പോരാ. എല്ലാറ്റിനും വേണം ദൈവാനുഗ്രഹം കൂടിയെന്ന് മറക്കരുത്. താന്‍ പാതി-ദൈവം പാതി എന്നാണല്ലോ നമ്മുടെ പൂര്‍വ്വികര്‍ പറയുന്ന ആപ്തവാക്യം*.

——————«•»—————— 

*പഠിച്ചത്-വേണ്ട സമയത്ത്- വേണ്ടതുപോലെ ഓര്‍മ്മയില്‍ നിന്ന് എടുത്തെഴുതുവാന്‍ കഴിയണം. അതിനാണ് ഓര്‍മ്മശക്തിയോടൊപ്പം തന്നെ ദൈവാനുഗ്രഹവും വേണമെന്ന് പറയുവാന്‍ കാരണം. ഗുരുവും ദൈവ തുല്യനാണെന്നത് മറക്കാതിരിക്കുക*.

——————«•»—————— 

*ഇതിനൊക്കെ സഹായകരമായ ചില മന്ത്രങ്ങള്‍ പരീക്ഷാക്കാലത്ത് കാര്യസിദ്ധിക്കു മാത്രമല്ലാതെ നിത്യേന-ഹൃദിസ്ഥമാക്കി ജപിക്കുക*-  *വിജയീഭവഃ* 
*വിജയലക്ഷ്മി നിങ്ങളെ എപ്പോഴും അനുഗ്രഹിക്കും*. *ഒപ്പം ലക്ഷ്മി നിങ്ങളെ എപ്പോഴും അനുഗ്രഹിക്കും. ഒപ്പം കാണും- എന്നതിന് സംശയമില്ല- വിജയാശംസകളോടെ ചില മന്ത്രങ്ങള്‍*.


——————«•»—————— 

*ആദ്യമായി സര്‍പ്പവിഘ്‌നശാന്തിക്കായി ഗണേശമൂല മന്ത്രം തന്നെ ജപിക്കുക: അക്ഷരശുദ്ധി വളരെ പ്രധാനമാണ്. വ്യക്തതയോടെ, അക്ഷരത്തെറ്റില്ലാതെ, അര്‍ത്ഥമറിഞ്ഞ്, സ്ഫുടതയോടെ വേണം മന്ത്രങ്ങള്‍ ജപിക്കുവാന്‍*.

——————«•»—————— 
 *മന്ത്രജപങ്ങളുടെ എണ്ണത്തെപ്പറ്റി ഇവിടെപ്പറയുന്നില്ല. സമയ സൗകര്യങ്ങള്‍പോലെ ഇരുപത്തിയൊന്നില്‍ കുറയാതെ നൂറ്റിയൊന്നിലും കവിയാം*.

——————«•»—————— 

1. ഓം ശ്രീ ഹ്രീം 
ക്ലീം ക്ലം  
കം ഗം ഗണപതയേ 
വര വരദ 
സര്‍വ്വജനമേ 
വശമാനായ സ്വാഹഃ


——————«•»—————— 

2. ശുക്ലാംബരധരം വിഷ്ണും 
ശശിവര്‍ണ്ണം ചതുര്‍ഭുജം 
പ്രസന്നവദനം ധ്യായേത് 
സര്‍വ്വ വിഘ്‌നോപശാന്തയേ.

——————«•»—————— 

3. സരസ്വതീ നമസ്തുഭ്യം 
വരദേ കാമരൂപിണി 
വിദ്യാരംഭം കരിഷ്യാമി. 
സിദ്ധിര്‍ ഭവതു മേ സദാ.

——————«•»—————— 

4. ഹയഗ്രീവമന്ത്രം:

 ജ്ഞാനാനന്ദമയം ദേവം 
നിര്‍മ്മലം സ്ഫടികാ കൃതീം 
ആധാരം സര്‍വ്വ വീര്യാനാം. 
ഹയഗ്രീവം ഉപാസ്മഹേ.

——————«•»—————— 

5. സല്‍ബുദ്ധിക്ക്:

 ബുദ്ധിദേഹി യശോ ദേഹി 
കവിത്വം ദേഹി ദേഹിമേ 
മൂഢത്വം സഹരേ ദേവി 
ത്രാഹിമാം ശരണാ ഗതം


——————«•»—————— 

6. മാണിക്യ വീണാ മദലാലയന്തീ 
മദാലസാം മഞ്ജുളവാക്‌വിലാസം 
മഹേന്ദ്രനീല കോമളാംഗീ 
മാതംഗ കന്യാം മനസാസ്മരാമിം

——————«•»—————— 

7. സര്‍വ്വ ഐശ്വര്യങ്ങള്‍ക്കും സൗഭാഗ്യത്തിനും മനഃശക്തിക്കും ധൈര്യത്തിനുമായി ഹനുമാന്റെ പന്ത്രണ്ടു നാമങ്ങള്‍ ജപിക്കുക.

——————«•»—————— 

''ഹനുമാന്‍, അഞ്ജനാസൂനന്‍, വായു പുത്രോ മഹാബലഃ 
രാമേഷ്ടഃ ഫല്‍ഗുനാ സഖഃ പിംഗാ ക്ഷോ 
അമിത വിക്രമഃ 
ഉദധിക്രമണൈശ്ചവ- സീതാശോക വിനാശനഃ 
ലക്ഷ്മണ പ്രാണ ദാതാ- ച 
ദശഗ്രീവസ്യ ദര്‍ശനം''

എന്ന് ജപിച്ച്

 ഓം ഹം ഹനുമന്തായ ആഞ്ജനേയായ മഹാബലായ  നമഃ 

എന്ന് ഒമ്പതു തവണയെങ്കിലും ജപിക്കണം. 
(നിര്‍ഭയത്തിനും വാക്ചാതുരിക്കും അത്യുത്തമം)

——————«•»—————— 

8. വിദ്യാവിജയത്തിന്:
——————«•»—————— 

ഓം നമോ സരസ്വതൈ- വിശ്വമോഹിനൈ 
സര്‍വ്വ വിദ്യാവിശാരദൈ- വിദ്യാജ്ഞാന സമൃദ്ധീം 
മേദേഹി ദാതാപായ-സര്‍വ്വശാസ്ത്ര ജ്ഞാനസിദ്ധീം 
ദേഹിദേഹി ഓം- സം  സരസ്വതൈ നമോനമഃ 
(സൂര്യോദയത്തിന് മുമ്പായാല്‍ അത്യുത്തമം)
——————«•»—————— 

9. സര്‍വ്വ ഐശ്വര്യങ്ങള്‍ക്കുമായി:

——————«•»—————— 
വിശ്വമോഹന കാമദായ- നിത്യപ്രചോദായ 
പരമാനന്ദ മോഹനായ- ശാന്തായ മഹാകാലായ 
കുബേരായ സര്‍വ്വ- ഐശ്വര്യ രൂപായ 
മഹാ ഐശ്വര്യസിദ്ധീം- ദേഹി ദാദാപയേ 
ജനപ്രീതീം ജനനേ ത്രിശക്തീം 
ദേഹി ദേഹി-ശങ്കരായ നമോ നമഃ

——————«•»—————— 

10. രാജഗോപാലമന്ത്രം- ആത്മവിശ്വാസത്തിനായി:


കൃഷ്ണ, കൃഷ്ണാ മഹായോഗിന്‍ 
ഭക്തനാമ ഭയങ്കരാ- 
ഗോവിന്ദാ പരമാനാന്ദാ- 
സര്‍വ്വം മേ വശമാനസ്വാഹഃ 
വാഗീശ്വരായ വിദ്മഹേ- ഹയഗ്രീവായ ധീമഹീ 
തന്വോ അശ്വഃ പ്രചോദയാത്


 (ഹയഗ്രീവ ഗായത്രി)
——————«•»—————— 

*വാഗ്‌ദേവതയുടെ അനുഗ്രഹത്തിനായി സരസ്വതീ ദേവിയുടെ അനുഗ്രഹംപോലെത്തന്നെ വിഷ്ണുവിന്റെ അവതാരയായ-ഹയഗ്രീവനും, വിദ്യാര്‍ത്ഥികളില്‍ വളരെ അധികം സ്വാധീനം ചെലുത്തുവാന്‍ കഴിയും. വിദ്യാഭിവൃദ്ധിക്ക് ജാതകത്തില്‍ ബുധനും ബലവാനായിരിക്കണം. ബുധന്‍- ജാതകത്തില്‍ ദോഷഭാവത്തിലാണെങ്കില്‍ അതിനെ അകറ്റുവാന്‍ കഴിവുള്ള ഏകശക്തിയാണ്- ഹയഗ്രീവന്‍. അതിനാല്‍ വിദ്യാര്‍ത്ഥികള്‍ സദാ ഹയഗ്രീവനെ മനസ്സില്‍ ധ്യാനിക്കണം. പഠിക്കുമ്പോഴും പരീക്ഷകള്‍ എഴതുമ്പോഴും അതാണ് ഹയഗ്രീവമന്ത്രത്തിന്റെ മാഹാത്മ്യം*.

——————«•»—————— 

*പഠിച്ചാല്‍ മാത്രം പോരാ- ഈശ്വരാനുഗ്രഹവും കൂടി വേണം. ദൈവത്തെപ്പോലെത്തന്നെയാണ്. ഗുരുനാഥന്മാരും. മാതാപിതാക്കളും. അവരാണ് നമ്മുടെ കണ്‍മുന്നില്‍ കാണുന്ന ദൈവങ്ങള്‍*.''

——————«•»—————— 

 *മാതാ-പിതാ-ഗുരുദൈവം'' എന്ന് നമ്മുടെ പൂര്‍വികര്‍ നമ്മെ പഠിപ്പിച്ചിരിക്കുന്ന ആപ്തവാക്യങ്ങളുടെ അര്‍ത്ഥവും മറ്റൊന്നല്ല. ആത്മവിശ്വാസത്തോടെ പഠിക്കണം. ദൈവാനുഗ്രഹത്തോടെ മാതാ-പിതാ-ഗുരുവനുഗ്രഹത്തോടെ വിജയീഭവഃ*


——————«•»——————        *karikkottamma*  ——————«•»——————