Total Pageviews
Wednesday, September 30, 2020
സന്മാർഗ കഥകൾ-തന്നോടൊപ്പം നടക്കുന്ന ഈശ്വരൻ
Sunday, September 27, 2020
എന്റെ, എനിക്ക് എന്നുള്ള വിചാരം ഒഴിവാക്കുക ബഹു പ്രയാസം തന്നെ..
*🌻ശുഭചിന്ത🌻*
*എന്റെ, എനിക്ക് എന്നുള്ള വിചാരം ഒഴിവാക്കുക ബഹു പ്രയാസം തന്നെ.....!*
_സര്‍വസംഗ പരിത്യാഗി ആയിട്ടാണ് ആ യോഗി അറിയപ്പെട്ടിരുന്നത്.._
*അടുത്തകാലം വരെ സ്വന്തമെന്ന് പറയാനുണ്ടായിരുന്നത് ഒരു ഭിഷാപാത്രം മാത്രം..., ഒടുവില്‍ അതും വലിച്ചെറിഞ്ഞു...*
_കൈത്തലം കൂട്ടിപ്പിടിച്ചാല്‍ കഴിക്കാനുള്ള പാത്രമായി അത് ഉപയോഗിക്കാം, പിന്നെന്തിന് സ്വന്തമായി ഒരു പാത്രം എന്നായിരുന്നു ആ ത്യാഗിയുടെ വിശദീകരണം..... ഇനി ആകപ്പാടെയുള്ളത് ഒരു കൗപീനം മാത്രം...._
*രാവിലെ ഗ്രാമത്തിലെ കാവിനു മുന്നിലുള്ള അരയാല്‍ ചുവട്ടിലെ ഒരു കല്ലില്‍ അദ്ദേഹം ഇരിക്കും...*
_അന്തിയാവോളം ആ ഇരുപ്പ് തന്നെ, പിന്നെ എഴുന്നേറ്റു പോകും...._
*അങ്ങനെയിരിക്കെ ഒരു ദിവസം നമ്മുടെ യോഗി കാവിനു മുന്നിലെത്തിയപ്പോള്‍, താന്‍ പതിവായി ഇരുന്ന കല്ലില്‍ മറ്റൊരു സന്യാസി ഇരിക്കുന്നു....!*
_ത്യാഗിയുടെ സംയമനം വിട്ടുപോയി..._
*അദ്ദേഹം സന്യാസിയുടെ അടുത്ത് ചെന്ന് പറഞ്ഞു...,*
_“ഹും… അതെന്റെ കല്ലാ, മാറിയിരിക്കൂ…. എനിക്കിരിക്കണം.”_
*എന്റെ, എനിക്ക് എന്നുള്ള വിചാരം ഒഴിവാക്കുക ബഹു പ്രയാസം തന്നെ.....🤭*
_കൗപീനധാരിക്കും കല്ലിനോട് മമത ഉണ്ടായി. അത് അഹങ്കാരത്തെ ഉത്തേജിപ്പിച്ചു. ത്യാഗികളുടെ അവസ്ഥ ഇതാണെങ്കില്‍ ലൗകികരായ നമ്മുടേതോ...🤔_
*എന്തിലെങ്കിലും ഒന്നില്‍ ഒട്ടി നില്ക്കാതെ സാധാരണ മനുഷ്യര്‍ക്ക് ലോകത്തില്‍ ജീവിക്കുക അസാദ്ധ്യം....*
_അതുകൊണ്ട് *നമുക്ക് സ്നേഹിക്കാനും വിശ്വസിക്കാനും പ്രതീക്ഷിക്കാനും സ്വന്തമാക്കാനും എന്തെങ്കിലുമൊന്ന് ഉള്ളത് നന്ന്.* പക്ഷേ അത് നിസാരകാര്യങ്ങളിലാകരുത്..._
*മഹത്തായ കാര്യങ്ങളില്‍ ഈശ്വരനില്‍ ഒട്ടി നില്ക്കാന്‍ മനസ്സിനെ പരിശീലിപ്പിക്കുക. അതിൽ കൂടി ശാന്തിയും സമാധാനവും നമുക്ക് സ്വന്തമാകും. ആ സ്വാര്‍ത്ഥത അപകടം വരുത്തുകയില്ല...🙏*
🌻🌻🌻®️🌻🌻🌻
Sunday, September 20, 2020
Tuesday, August 18, 2020
യുധിഷ്ഠിരനോട് യക്ഷൻ ചോദിക്കുന്നത്
ചെമ്മന്തിട്ട മഹാദേവക്ഷേത്രം
ഞണ്ടുപാറ* *ഗുഹാ* *ക്ഷേത്രം
*ഞണ്ടുപാറ* *ഗുഹാ* *ക്ഷേത്രം*
==============
ഞണ്ടുപാറ ഗുഹാ ക്ഷേത്രം-ചരിത്രവും ഐതിഹ്യവും കെട്ടുപിണഞ്ഞു കിടക്കുന്നയിടം ഞണ്ടുപാറ ഗുഹാ ക്ഷേത്രം
ഞണ്ടുപാറ ഗുഹാ ക്ഷേത്രം
...തിരുവനന്തപുരം നിവാസികൾക്കു പോലും അപരിചിതമായ ഒരിടം... തിരുവനന്തപുരത്ത് ഇനിയും സഞ്ചാരികൾക്കു മുന്നിൽ അറിയപ്പെടാതെ കിടക്കുന്ന നൂറുകണക്കിനിടങ്ങളിലൊന്നാണ് തിരുവനന്തപുരം കുട്ടമലയ്ക്ക് സമീപമുള്ള ഞണ്ടുപാറ ഗുഹാ ക്ഷേത്രം. വിശ്വാസങ്ങളും ഐതിഹ്യങ്ങളും അധികമൊന്നും അറിയില്ലെങ്കിലും കണ്ടും കേട്ടുമറിഞ്ഞ് ഇവിടെ കുന്നും മലകളും താണ്ടി സഞ്ചാരികളെത്താറുണ്ട്. തിരുവനന്തപുരത്തിന്‍റെ കാണാക്കാഴ്ചകളുമായി കാത്തിരിക്കുന്ന ഞണ്ടുപാറയുടെയും ഇവിടുത്തെ ഗുഹാ ക്ഷേത്രത്തിന്‍റെയും വിശേഷങ്ങളിലേക്ക്...
ഞണ്ടുപാറ
തിരുവനന്തപുരത്തിന്‍റെ ചരിത്രത്തോട് ചേർന്നു കിടക്കുന്ന ഇടങ്ങളിലൊന്നായ അമ്പൂരിയ്ക്ക് തൊട്ടടുത്തു കുട്ടമലയ്ക്ക് സമീപത്തായാണ് ഞണ്ടുപാറ സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരത്തിനു പുറത്ത്, ഒന്നു കൂടി വ്യക്തമാക്കിയാൽ അമ്പൂരിയ്ക്ക് പുറത്ത് ഈ സ്ഥലത്തെക്കുറിച്ച് അറിയുന്നവർ ഏറെയൊന്നുമില്ല എന്നതാണ് യാഥാർഥ്യം.
ഞണ്ടുപാറ ഗുഹാ ക്ഷേത്രം
ഞണ്ടുപാറയുടെ പ്രകൃതി മനോഹരമായ കാഴ്ചകൾ മാറ്റി നിർത്തിയാല്‍ ഇവിടുത്തെ പ്രധാന ആകർഷണം ഞണ്ടുപാറ ഗുഹാ ക്ഷേത്രമാണ്. കുന്നിനു മുകളിൽ ഒരു ചെറിയ ട്രക്കിങ്ങ് നടത്തി മാത്രം എത്തിപ്പെടുവാൻ പറ്റിയ ഒരു ഗുഹാ ക്ഷേത്രം. ഞണ്ടിന്‍റെ വായയുടെ ആകൃതിയിലുള്ള പാറയിൽ നിന്നുമാണ് ഈ ക്ഷേത്രത്തിന് ഞണ്ടുപാറ ഗുഹാ ക്ഷേത്രത്തിന് ഈ പേരുകിട്ടുന്നത്. ഗുഹയുടെ വായ്ഭാഗത്ത് മൂന്നു പ്രതിഷ്ഠകൾ ഇവിടെ കാണാം. അതിലൊന്ന് അയ്യപ്പനാണ്. ഇത് കൂടാതെ ഗുഹയ്ക്കകത്ത് എത്ര വേനലിലും ഒരു കാലത്തും വറ്റാത്ത ഒരു നീരുറവയുണ്ടെന്നും അതിനുള്ളിൽ സ്വർണ്ണ നിറത്തിലുള്ള ഒരു ഞണ്ട് ജീവിക്കുന്നു എന്നും വിശ്വസിക്കപ്പെടുന്നു.
ഒരു മണിക്കൂർ നടന്നു കയറ്റം താഴെ നിന്നും മുകളിലേക്ക്, അതായത് ക്ഷേത്രം സ്ഥിതി ചെയ്യുന്ന പാറയിലേക്ക് നടന്നെത്തുവാൻ മാത്രമേ സാധിക്കൂ. കുന്നും മലയും കയറി കിതച്ചിരുന്നും പുല്ലുകൾ വകഞ്ഞു മാറ്റിയും കല്ലുകൾ നിറഞ്‍ വഴിയിലൂടെ കയറണം. കയറിത്തുടങ്ങിയാൽ പിന്നെ രസമാണ്.. എങ്ങനെയും തീർത്ത് മാത്രമേ താഴേക്കിറങ്ങൂ... കുത്തനെയുള്ള പാറ കയറിയും ചരിവുകൾ സൂക്ഷിച്ചു കയറിയുമൊക്കെ ഏതാണ്ട് ഒരുമണിക്കൂർ സമയം വേണ്ടിവരും ഞണ്ടുപാറയുടെ മുകളിലെത്തുവാന്‍.
മഴ പെയ്യുവാൻ പണ്ടു കാലത്ത് താഴെയുള്ള പ്രദേശങ്ങൾ അതികഠിനമായ വരൾച്ചയിൽ ബുദ്ധിമുട്ടുമ്പോള് നാട്ടുകാർ കുന്നുകയറി ഞണ്ടുപാറ ക്ഷേത്രത്തിലെത്തുമായിരുന്നുവത്രെ. ഇവിടെ ഗുഹയ്ക്കുള്ളിലെ ഉറവയിൽ നിന്നും വെള്ളമെടുത്ത് പൊങ്കാല സമർപ്പിക്കുമ്പോൾ അതേ സമയം തന്നെ താഴെ മഴ പെയ്യും എന്നൊരു വിശ്വാസമുണ്ട്.
മുകളിലെത്തിയാൽ
കയറ്റംകയറി മുകളിലെത്തിയാല്‍ അതുവരെയുള്ള ക്ഷീണത്തെയെല്ലാം മാറ്റിമറിക്കുന്ന കാഴ്ചയാണ് കാണുവാനുള്ളത്. നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന പച്ചപ്പും മലകളുടെയും കുന്നുകളുടെയും കാഴ്ചയും ഒക്കെ മനസ്സിനെ തണുപ്പിക്കും. പ്രാദേശികമായി ഈ സ്ഥലത്തെക്കുറിച്ച് കേട്ടറിഞ്ഞ് വിശ്വാസികളും സഞ്ചാരികളും എത്താറുണ്ട്.
പോകുവാൻ പറ്റിയ സമയം പടിഞ്ഞാറോട്ട് ദർശനമുള്ള ക്ഷേത്രമാണ് ഇത്. ഇവിടേക്കുള്ള യാത്രകള്‍ വൈകുന്നേരമാക്കുന്നതാണ് നല്ലത്. പകൽ സമയത്ത് കനത്ത വെയിലായതിനാൽ വെയിലാറുമ്പോള്‍ കയറുന്നതായിരിക്കും നല്ലത്. പുലർച്ചെയോ അല്ലെങ്കിൽ വൈകുന്നേരങ്ങളോ യാത്രയ്ക്കായി തിരഞ്ഞെടുക്കാം
എത്തിച്ചേരുവാന്‍ തിരുവനന്തപുരത്തു നിന്നും ഏകദേശം 45 കിലോമീറ്റർ അകലെയാണ് അമ്പൂരി സ്ഥിതി ചെയ്യുന്നത്. അമ്പൂരിക്ക് തൊട്ടടുത്ത് കുട്ടമലയും കുട്ടമലയോട് ചേർന്ന് ഞണ്ടുപാറയും സ്ഥിതി ചെയ്യുന്നു. അമ്പൂരി- കുട്ടമല റോഡിൽ എസ്എൻഡിപി ഓഫീസിന് എതിർവശത്തുള്ള കവാടത്തിലൂടെ മുകളിലോട്ട് കയറിയാൽ മതി🙏