Total Pageviews

Tuesday, March 24, 2020

ശുദ്ധിപഞ്ചകം

ശുദ്ധിപഞ്ചകം --5.ഗൃഹശുദ്ധിശ്രീനാരായണ സിദ്ധാന്തങ്ങള്‍ -- കെ.ബാലരാമ പണിക്കര്‍

ഇതില്‍ ശുദ്ധിപഞ്ചകത്തെ കുറിച്ച് ചുരുക്കത്തില്‍ പറയാം.ശുദ്ധിതല്പരന്മാരായ നിങ്ങള്‍ക്ക് അതില്‍ ശ്രദ്ധയേറും എന്ന് നമുക്ക് വിശ്വാസമുണ്ട്‌.ദേഹശുദ്ധി,വാക്ശുദ്ധി,ഇന്ദ്രിയശുദ്ധി,മന:ശുദ്ധി,ഗൃഹശുദ്ധി എന്നീ അഞ്ചുമാണ് ശുദ്ധികള്‍.മനുഷ്യവര്‍ഗ്ഗത്തിന്റെ പ്രത്യേകതകള്‍ ആയി ഈ ശുദ്ധികളെ കണക്കാക്കാം.ഇവയെ അനുഷ്ഠിക്കാത്ത ഒരുവന്‌ അവന്‍റെ മനുഷ്യത്വം രക്ഷിക്കുവാന്‍ സാധിക്കുകയില്ല.

ഈ ശുദ്ധിപഞ്ചകം ആര് കൃത്യമായി അനുഷ്ഠിക്കുന്നുവോ അവര്‍ക്ക് ആരോഗ്യവും നിത്യസുഖവും തീര്‍ച്ചയായും ലഭിക്കും.അവരുടെ ശരീരത്തിന് ബലവും ബുദ്ധിക്ക് തെളിവും ഉണ്ടാകും.അവര്‍ ദീര്‍ഘായ്യുസ്സുകളായിരിക്കുമെന്ന് മാത്രമല്ല, ആയുരന്തം വരെ അവര്‍ യുവാക്കന്‍ മാരെ പോലെ ഉല്‍സ്സാഹഭരിതര്‍ ആയിരിക്കുകയും ചെയ്യും.

5.ഗൃഹശുദ്ധി :
വീടിന്റെ എല്ലാ മുറികളിലും സൂര്യപ്രകാശവും ശുദ്ധവായുവും പ്രവേശിക്കണം.മാലിന്യങ്ങള്‍ വീടിന് സമീപത്തുപോലും ഉണ്ടായിരിക്കരുത്.വീടിന്റെ അകവും പുറവും മുറ്റവും നിത്യവും തൂത്ത് വൃത്തിയാക്കണം.വീടിന് സമീപത്ത് മലമൂത്രവിസര്‍ജ്ജനം നടത്തരുത്.കാലത്തും വൈകിട്ടും വീടിനകം സുഗന്ധദ്രവ്യങ്ങള്‍ ഉപയോഗിച്ച് പുകയ്ക്കണം.ഇവ അഞ്ചും ഗൃഹശുദ്ധീകരങ്ങളായ കര്‍മ്മങ്ങളാണ്.

ശ്രീനാരായണ സിദ്ധാന്തങ്ങള്‍ 
കടപ്പാട് :. കെ. ബാലരാമപണിക്കര്‍
ഗുരുപാദസേവയിൽ ഗുരുദേവക്ഷേത്രം പാറയ്ക്കൽ
https://www.facebook.com/100048269024775/posts/117578436527790/

No comments:

Post a Comment