*🌻ശുഭചിന്ത🌻*
*എന്റെ, എനിക്ക് എന്നുള്ള വിചാരം ഒഴിവാക്കുക ബഹു പ്രയാസം തന്നെ.....!*
_സര്‍വസംഗ പരിത്യാഗി ആയിട്ടാണ് ആ യോഗി അറിയപ്പെട്ടിരുന്നത്.._
*അടുത്തകാലം വരെ സ്വന്തമെന്ന് പറയാനുണ്ടായിരുന്നത് ഒരു ഭിഷാപാത്രം മാത്രം..., ഒടുവില്‍ അതും വലിച്ചെറിഞ്ഞു...*
_കൈത്തലം കൂട്ടിപ്പിടിച്ചാല്‍ കഴിക്കാനുള്ള പാത്രമായി അത് ഉപയോഗിക്കാം, പിന്നെന്തിന് സ്വന്തമായി ഒരു പാത്രം എന്നായിരുന്നു ആ ത്യാഗിയുടെ വിശദീകരണം..... ഇനി ആകപ്പാടെയുള്ളത് ഒരു കൗപീനം മാത്രം...._
*രാവിലെ ഗ്രാമത്തിലെ കാവിനു മുന്നിലുള്ള അരയാല്‍ ചുവട്ടിലെ ഒരു കല്ലില്‍ അദ്ദേഹം ഇരിക്കും...*
_അന്തിയാവോളം ആ ഇരുപ്പ് തന്നെ, പിന്നെ എഴുന്നേറ്റു പോകും...._
*അങ്ങനെയിരിക്കെ ഒരു ദിവസം നമ്മുടെ യോഗി കാവിനു മുന്നിലെത്തിയപ്പോള്‍, താന്‍ പതിവായി ഇരുന്ന കല്ലില്‍ മറ്റൊരു സന്യാസി ഇരിക്കുന്നു....!*
_ത്യാഗിയുടെ സംയമനം വിട്ടുപോയി..._
*അദ്ദേഹം സന്യാസിയുടെ അടുത്ത് ചെന്ന് പറഞ്ഞു...,*
_“ഹും… അതെന്റെ കല്ലാ, മാറിയിരിക്കൂ…. എനിക്കിരിക്കണം.”_
*എന്റെ, എനിക്ക് എന്നുള്ള വിചാരം ഒഴിവാക്കുക ബഹു പ്രയാസം തന്നെ.....🤭*
_കൗപീനധാരിക്കും കല്ലിനോട് മമത ഉണ്ടായി. അത് അഹങ്കാരത്തെ ഉത്തേജിപ്പിച്ചു. ത്യാഗികളുടെ അവസ്ഥ ഇതാണെങ്കില്‍ ലൗകികരായ നമ്മുടേതോ...🤔_
*എന്തിലെങ്കിലും ഒന്നില്‍ ഒട്ടി നില്ക്കാതെ സാധാരണ മനുഷ്യര്‍ക്ക് ലോകത്തില്‍ ജീവിക്കുക അസാദ്ധ്യം....*
_അതുകൊണ്ട് *നമുക്ക് സ്നേഹിക്കാനും വിശ്വസിക്കാനും പ്രതീക്ഷിക്കാനും സ്വന്തമാക്കാനും എന്തെങ്കിലുമൊന്ന് ഉള്ളത് നന്ന്.* പക്ഷേ അത് നിസാരകാര്യങ്ങളിലാകരുത്..._
*മഹത്തായ കാര്യങ്ങളില്‍ ഈശ്വരനില്‍ ഒട്ടി നില്ക്കാന്‍ മനസ്സിനെ പരിശീലിപ്പിക്കുക. അതിൽ കൂടി ശാന്തിയും സമാധാനവും നമുക്ക് സ്വന്തമാകും. ആ സ്വാര്‍ത്ഥത അപകടം വരുത്തുകയില്ല...🙏*
🌻🌻🌻®️🌻🌻🌻
No comments:
Post a Comment