.ലോകത്തെ ഏറ്റവും ഭാഗ്യവാന്മാര്‍ ആയ സമുദായം ആണ് ഈഴവര്‍ . ക്രിസ്ത്യാനിക്ക് ചൂണ്ടികാണിക്കാന്‍ ക്രിസ്തു എന്നാ മഹാ ഗുരു മാത്രമേ ഉള്ളൂ, മുസ്ലിമിന് മുഹമ്മദും...
ഈഴവ ജനത യാത്ര തുടങ്ങുന്നത് ബുദ്ധനില്‍ നിന്നാണ് അത് സമ്പൂർണ്ണം ആകുന്നതു ഗുരുദേവനിലും . എന്നാൽ സ്വന്തം അസ്ഥിത്വം തിരിച്ചറിയാതെ, ആട്ടിൻ കൂട്ടത്തിൽ ജീവിച്ചു സ്വയം ആടായി കരുതിയ സിംഹത്തിന്റെ അവസ്ഥയിൽ ആണോ ഇന്ന് ഓരോ ഈഴവനും എന്ന് ന്യായമായും ഭയക്കേണ്ടി ഇരിക്കുന്നു. അത്രമാത്രം ഇരുട്ടിലാണ് ഇന്ന് ഈഴവ ജനത . കേവലം ആജ്ഞാനുവർത്തികളുടെ ഒരു കൂട്ടം എന്നതിൽ കവിഞ്ഞു അവരിൽ ഇന്നൊന്നും തന്നെ അവശേഷിക്കുന്നില്ല
😥🕉🚩ഈഴവർ ആയിരുന്നു തുണി നെയ്ത്തിൽ പ്രാഗൽഭ്യം ഉള്ളവർ, ഈഴവർ ആയിരുന്നു വൈദ്യശാസ്ത്രമായ ആയുർവേദത്തിൽ പ്രാഗൽഭ്യം ഉള്ളവർ, കേരളത്തിലെ എല്ലാ ഉൾമെങ്ങളിൽ വരെ ഈഴവരുടെ ഒരു വൈദ്യശാല ഉണ്ടായിരുന്നു. ,ഈഴവരുടെ കുലത്തൊഴിൽ വൈദ്യമായിരുന്നു. ഈഴവരായിരുന്നു അഷ്ട വൈദ്യന്മാർ ,രാജഭരണകാലത്ത് കൊട്ടാരത്തിൽ ചികിൽസിക്കാൻ മേൽജാതിക്കാരെ കിട്ടാത്തത് കൊണ്ട് ഈഴവരിൽ നിന്ന് നല്ല വൈദ്യന്മാരെ കണ്ടെത്തി പൂണൂൽ ഇടുവിച്ചവരാണ് അഷ്ട വൈദ്യം തൈക്കാട്ട് മൂസ് മാർ , ഈഴവർ ആയിരുന്നു അയോധനകലയായ കളരിയിലും, മർമ്മ ചികിത്സയിലും(The - rappy ) പ്രാഗൽഭ്യം ഉള്ളവർ, ഈഴവരായിരുന്നു വിഷചികിത്സയിൽ പ്രാഗൽഭ്യം ഉള്ളവർ, ഈഴവരായിരുന്നു ദേഹണ്ണത്തിൽ വിരുത് തെളിയിച്ചിരുന്നത്, ഇന്നും ഈഴവർ വീടുകളിൽ രുചികരമായ ഭക്ഷണങ്ങൾ ഉണ്ടാക്കുന്നവരാണ്. , ഈഴവരായിരുന്നു ഏറ്റവും നല്ല കൃഷി ചെയ്ത് ജീവിച്ചവർ , കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അധിനിവേശത്തിലാണ് ഈഴവർക്ക് ഇതെല്ലാം നഷ്ടമായത്. നല്ല ദൈവ വിശ്വാസികളും, ആചാരനിഷ്ടയും, മിതമായ ജീവിതരീതിയും, അപാര സഹനശേഷിയും ഉണ്ടായിരുന്ന ഈഴവർ കമ്മുണെിസ്റ്റ് വിശ്വാസികളായ തോടെ എല്ലാം തകിടം മറിഞ്ഞു. വിടുകളിൽ ഉണ്ടായിരുന്ന ക്ഷേത്രങ്ങൾ വരെ കമ്മ്യൂണിസ്റ്റ് ആശയത്തിൽ പൊളിച്ചുമാറ്റുകയോ, നോക്കാൻ ആളില്ലാതെ കാലഹരണപ്പെട്ടു പോകുകയോ ചെയ്തു. ഇതു മൂലം തലമുറയായി ദുരിതം അനുഭവിക്കേണ്ടി വന്നു. ആചാരനിഷ്ടയുണ്ടായിരുന്ന ഒരു സമൂഹം ദുർമാർഗ്ഗത്തിലൂടെ ചലിക്കുകയും നിത്യ ദാരിദ്യത്തിലേക്ക് കൂപ്പുകുത്തുകയും ചെയ്തു. വിദേശ മതവിശ്വാസികളായവർ അവരുടെ ആചാരങ്ങൾ മുറുകെപ്പിടിച്ച് ,രാഷ്ട്രീയ സപ്പോർട്ടും ,മതപരമായ സപ്പോർട്ടും കൊണ്ട് ഇന്ന് വിദ്യാഭ്യാസത്തിലും ,സർക്കാർ സ്ഥാപനങ്ങളിലും കഴിവ് തെളിയിച്ചു. ഈഴവരെ സഹായിക്കാൻ അപ്പോഴും അവൻ വിശ്വസിച്ച കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം പോലും ഉണ്ടായില്ല. മിക്ക രാഷ്ട്രിയ പാർട്ടികളും ഈഴവരെ ചട്ടുകമായി മാത്രം ഇന്നും ഉപയോഗിക്കുന്നു , ഈഴവരെപ്പോലെ ഇത്രയേറെ കർമ്മശേഷിയും, ഉൽസാഹമുള്ള ഒരു സമൂഹം വേറെയില്ല ,നിഷ്കളങ്ക രായ ഈ സമൂഹത്തെ ഇന്നും രാഷ്ട്രീയക്കാരായവർ ചൂഷണം ചെയ്തു കൊണ്ടിരിക്കുകയാണ്. കേരളത്തിലെ ആദ്യകാല മുഖ്യമന്ത്രിമാരിൽ നട്ടെല്ലുള്ള ഒരു കോൺഗ്രസ്സ് മുഖ്യമന്ത്രിയായിരുന്നു ഈഴവനായ R ശങ്കർ ,അദ്ദേഹത്തെ ആ കസേരയിൽ അധിക നാൾ തുടരാൻ അന്നത്തെ ജാതി സമ്പ്രദായക്കാർക്കും, മതക്കാർക്കും സഹിക്കാൻ പറ്റിയില്ല. ആദ്ദേഹം മുഖ്യമന്ത്രി പദം രാജിവച്ചു പോയി , R ശങ്കറിനെ സ്മ രിക്കുന്ന ഒരു ചടങ്ങ് പോലും കേരളത്തിലെ കോൺഗ്രസ്സുകാർ നടത്തിയതായി കേട്ടിട്ടില്ല. എന്തിന് ഏറെ പറയുന്നു ശ്രീ നാരായണ ഗുരു എന്ന ലോകത്തെ ഏറ്റവും വലിയ ഒരു മഹാനെ പ്രസവിച്ചതും ഒരു ഈഴവ സ്ത്രീയാണ് ,കേരളത്തിലെ മൊത്തം രാഷ്ട്രീയക്കാർ കൂടി ചെയ്താൽ തീരാത്ത അത്രയും കാര്യങ്ങൾ ചെയ്ത ' മൺമറഞ്ഞു പോയ ശ്രീ നാരായണ ഗുരുവിനെ പോലും സമരിക്കാതെ കടന്നു പോകുകയാണ് കേരളത്തിലെ ജനങ്ങളും, രാഷ്ട്രീയക്കാരും. ശ്രീ നാരായണ ഗുരുവിന്റെ പേരിൽ ഒരു സർവ്വകലാശാലയ്ക്ക പേരിടാൻ പോലും ഇവിടുത്തെ രാഷ്ട്രീയക്കാർക്ക് അറപ്പാണ് ,കാരണം വേറൊന്നുമല്ല മറ്റു സംഘടിത വിദേശ മതവിശ്വാസികളുടെ വോട്ട് കുറഞ്ഞാലോ എന്ന പേടിയാണി വർക്ക് ,അതുകൊണ്ട് തന്നെ കേരളം ഇന്ന് ശ്രീനാരായണ ഗുരുവിനെ നിന്നിക്കുന്നവരുടെ നാടായി മാറി ,ഇല്ലെങ്കിൽ മാറ്റി , ഒരു ശാപം കിട്ടിയ ജാതിപോലെയായി കേരളത്തിലെ ഈഴവരുടെ സ്ഥിതി ,കഴിവുകൾ ഉണ്ടായിട്ടും കഴിവുകൾ തെളിയിക്കാൻ സാഹചര്യമില്ലാതെ ദയനീയമായി ജിവിതത്തെ നോക്കി നിന് ജീവിച്ച് തീർക്കുകയാണ് കേരളത്തിലെ പാവപ്പെട്ടവരും ,നിഷ്കളങ്ക രു മായ പാവം ഈഴവർ ,😥😥😥🚩🚩🚩
No comments:
Post a Comment