Total Pageviews

Wednesday, September 30, 2020

സന്മാർഗ കഥകൾ-തന്നോടൊപ്പം നടക്കുന്ന ഈശ്വരൻ


*"തന്നോടൊപ്പം നടക്കുന്ന ഈശ്വരൻ …"*

ഒരു കച്ചവടക്കാരന്‍ എന്നും വൈകുന്നേരങ്ങളില്‍ കടല്‍ത്തീരത്ത്‌ പതിവായി നടക്കുമായിരുന്നു…
പതിവായുള്ള ആ പ്രവര്‍ത്തിക്കിടയില്‍ അയാള്‍ ഒരു കാര്യം ശ്രദ്ധിച്ചു .കടല്‍ തീരത്ത് തന്റെതല്ലാതെ മറ്റൊരു അദൃശ്യമായ മറ്റൊരു കാല്‍പാട് കൂടി ഉണ്ടെന്ന കാര്യം .!!അത് ദൈവത്തിന്റെ കാല്‍പ്പാടു ആണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു.പിന്നീട് അയാള്‍ തന്റെ ആകുലതകളും സന്തോഷങ്ങളും പങ്കുവച്ചു. അദേഹത്തിന്റെ ദിനങ്ങള്‍ ആഹ്ലാദം നിറഞ്ഞതായി. ജീവിതത്തിനു പുതിയ മാനങ്ങള്‍ കൈവന്നു. ബിസ്സിനെസ്സ് അതിന്റെ പരകോടിയിലെത്തി പുത്രന്മാര്‍ നല്ലനിലയില്‍
എത്തി .!!!
എന്നാല്‍ പെട്ടൊന്നോരുനാല്‍ ദൈവത്തിന്റെ കാല്‍പ്പാടുകള്‍ അപ്രത്യക്ഷമായി സ്വന്തം കാല്‍പ്പാടു മാത്രമേ കാണാന്‍ കഴിഞ്ഞുള്ളു ..അതിനു ശേഷം ബിസ്സിനെസ്സ് തകര്‍ന്നു,ഭാര്യ രോഗിണിയായി ,മകന്‍ അപകടത്തില്‍ പെട്ട് ശയ്യാവലംബി ആയി.!!
.
എന്നാല്‍ അയാള്‍ പ്രശ്നങ്ങളെ ധീരമായി നേരിട്ടു.!ബിസ്സിനെസ്സ് വീണ്ടും ലാഭത്തിലായി ജീവിതം നല്ല അവസ്ഥയിലേയ്ക്കു മടങ്ങിവന്നു ..പക്ഷെ അയാള്‍ ഒരിക്കലും തന്റെ കടല്‍ത്തീരത്ത്‌ കൂടിയുള്ള സവാരി ഒഴിവാക്കിയിരുന്നില്ല .ദൈവത്തിന്റെ കാല്‍പ്പാടുകള്‍ കണ്ടില്ലെന്നു മാത്രം ..
.
എന്നാല്‍ പെട്ടോന്നോരുനാൾ വീണ്ടും ദൈവത്തിന്റെ കാല്‍പ്പാടുകള്‍ പതിഞ്ഞു കാണുകയായി ..!! വളരെയധികം സങ്കടത്തോടും അതിലധികം പരിഭവത്തോടും അദ്ദേഹം ദൈവത്തോട് ചോദിച്ചു ..”എന്റെ കഷ്ടകാല സമയത്ത് അങ്ങ് എവിടെയായിരുന്നു ….!!ആ സമയങ്ങളില്‍ ഒരിക്കല്‍ പോലും അങ്ങയുടെ കാല്‍പ്പാടുകള്‍ എനിയ്ക്ക് കാണാന്‍ കഴിഞ്ഞില്ലല്ലോ .അപ്പോള്‍ ദൈവത്തിന്റെ ശാന്ത സ്വരത്തിലുള്ള ശബ്ദം അയാള്‍ക്ക്‌ കേള്‍ക്കായി …”മകനെ നീ നിന്റെ കഷ്ട കാലങ്ങളില്‍ പതിഞ്ഞു കണ്ട കാല്പാടുകള്‍ നിന്റെതായിരുന്നില്ല അവ എന്റേതായിരുന്നു …കാരണം നിന്റെ കഷ്ടകാല സമയങ്ങളില്‍ ഉടനീളം നിന്നെ ചുമലിലേറ്റി ഞാന്‍ നടക്കുകയായിരുന്നു”

 * 

Sunday, September 27, 2020

എന്റെ, എനിക്ക് എന്നുള്ള വിചാരം ഒഴിവാക്കുക ബഹു പ്രയാസം തന്നെ..

*🌻ശുഭചിന്ത🌻*

*എന്റെ, എനിക്ക് എന്നുള്ള വിചാരം ഒഴിവാക്കുക ബഹു പ്രയാസം തന്നെ.....!*

_സര്‍വസംഗ പരിത്യാഗി ആയിട്ടാണ് ആ യോഗി അറിയപ്പെട്ടിരുന്നത്.._

*അടുത്തകാലം വരെ സ്വന്തമെന്ന് പറയാനുണ്ടായിരുന്നത് ഒരു ഭിഷാപാത്രം മാത്രം..., ഒടുവില്‍ അതും വലിച്ചെറിഞ്ഞു...*

_കൈത്തലം കൂട്ടിപ്പിടിച്ചാല്‍ കഴിക്കാനുള്ള പാത്രമായി അത് ഉപയോഗിക്കാം, പിന്നെന്തിന് സ്വന്തമായി ഒരു പാത്രം എന്നായിരുന്ന‌ു ആ ത്യാഗിയുടെ വിശദീകരണം..... ഇനി ആകപ്പാടെയുള്ളത് ഒരു കൗപീനം മാത്രം...._

*രാവിലെ ഗ്രാമത്തിലെ കാവിനു മുന്നിലുള്ള അരയാല്‍ ചുവട്ടിലെ ഒരു കല്ലില്‍ അദ്ദേഹം ഇരിക്കും...*

_അന്തിയാവോളം ആ ഇരുപ്പ് തന്നെ, പിന്നെ എഴുന്നേറ്റു പോകും...._

*അങ്ങനെയിരിക്കെ ഒരു ദിവസം നമ്മുടെ യോഗി കാവിനു മുന്നിലെത്തിയപ്പോള്‍, താന്‍ പതിവായി ഇരുന്ന കല്ലില്‍ മറ്റൊരു സന്യാസി ഇരിക്കുന്നു....!*

_ത്യാഗിയുടെ സംയമനം വിട്ടുപോയി..._

*അദ്ദേഹം സന്യാസിയുടെ അടുത്ത് ചെന്ന് പറഞ്ഞു...,*

_“ഹും… അതെന്റെ കല്ലാ, മാറിയിരിക്കൂ…. എനിക്കിരിക്കണം.”_

*എന്റെ, എനിക്ക് എന്നുള്ള വിചാരം ഒഴിവാക്കുക ബഹു പ്രയാസം തന്നെ.....🤭*

_കൗപീനധാരിക്കും കല്ലിനോട് മമത ഉണ്ടായി. അത് അഹങ്കാരത്തെ ഉത്തേജിപ്പിച്ചു. ത്യാഗികളുടെ അവസ്ഥ ഇതാണെങ്കില്‍ ലൗകികരായ നമ്മുടേതോ...🤔_

*എന്തിലെങ്കിലും ഒന്നില്‍ ഒട്ടി നില്ക്കാതെ സാധാരണ മനുഷ്യര്‍ക്ക് ലോകത്തില്‍ ജീവിക്കുക അസാദ്ധ്യം....*

_അതുകൊണ്ട് *നമുക്ക് സ്നേഹിക്കാനും വിശ്വസിക്കാനും പ്രതീക്ഷിക്കാനും സ്വന്തമാക്കാനും എന്തെങ്കിലുമൊന്ന് ഉള്ളത് നന്ന്.* പക്ഷേ അത് നിസാരകാര്യങ്ങളിലാകരുത്..._

*മഹത്തായ കാര്യങ്ങളില്‍ ഈശ്വരനില്‍ ഒട്ടി നില്ക്കാന്‍ മനസ്സിനെ പരിശീലിപ്പിക്കുക. അതിൽ കൂടി ശാന്തിയും സമാധാനവും നമുക്ക് സ്വന്തമാകും. ആ സ്വാര്‍ത്ഥത അപകടം വരുത്തുകയില്ല...🙏*

🌻🌻🌻®️🌻🌻🌻