Total Pageviews

Saturday, February 7, 2026

ദൈവദശകം

ഭക്തിയും മുക്തിയുമേകുന്ന
ദൈവദശകം
ശ്രീനാരായണഗുരു രചിച്ച ഒരു പ്രാർത്ഥനാഗീതമാണ് ദൈവദശകം. അദ്വൈത ദർശനങ്ങൾ അടിസ്ഥാനപ്പെടുത്തിയ പത്തു ശ്ലോകങ്ങൾ ചേർന്നതാണ് ഈ കൃതി. ആലുവാ അദ്വൈതാശ്രമത്തിൽ പ്രവർത്തിച്ചിരുന്ന സംസ്കൃതപാഠശാലയിലെ വിവിധ ജാതിമത വിഭാഗക്കാരായ വിദ്യാർത്ഥികൾക്ക് ചൊല്ലുവാൻ വേണ്ടി 1914 ലാണ് അദ്ദേഹം ഇത് രചിച്ചത്.അതിനാൽ തന്നെ സമൂഹപ്രാർത്ഥനക്കായി കേരളത്തിൽ ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്ന കൃതികളിലൊന്നുമാണ് ദൈവദശകം.ഭാഷയുടെയും ആശയത്തിന്റെയും കാര്യത്തിൽ അതിഗാംഭീര്യം പുലർത്തുന്ന അനേകം ദാർശനികകൃതികൾ പൂർത്തിയാക്കിയതിന് ശേഷം തന്റെ ഷഷ്ടിപൂർത്തിയോടടുത്ത ഘട്ടത്തിൽ അതുവരെ സാക്ഷാത്കരിച്ചിട്ടുള്ള ദർശനങ്ങളെ കോർത്തിണക്കി താരതമ്യേനെ മൃദുവായ ഭാഷയിലാണ് ഗുരു ഈ കൃതി രചിച്ചിട്ടുള്ളത്. ലളിതമായ ഭാഷയാണെങ്കിലും വിപുലാർത്ഥദായിയായ പദപ്രയോഗങ്ങളാൽ സമ്പന്നമാണീ കൃതി.
പരമാത്മാവാകുന്ന തോണിയും ആ തോണിയിലെ നാവികനുമായ ദൈവത്തോട് ഈ ലോകത്തിലെ ചരാചരങ്ങളായ തങ്ങളെ കൈവിട്ടു കളയാതെ എപ്പോഴും കാത്തുകൊള്ളണമെന്നുള്ള അപേക്ഷയോടു കൂടി തുടങ്ങുന്ന ഈ പ്രാർത്ഥനാഗീതം അവസാനിക്കുന്നത് സർവർക്കും സൗഖ്യം നല്കണമെന്ന വരികളോടെയാണ്.

ദൈവമേ! കാത്തുകൊൾകങ്ങ്
കൈവിടാതിങ്ങു ഞങ്ങളെ;
നാവികൻ നീ, ഭവാബ്ധിക്കൊ-
രാവിവൻതോണി നിൻപദം

ഒന്നൊന്നായെണ്ണിയെണ്ണിത്തൊ-
ട്ടെണ്ണും പൊരുളൊടുങ്ങിയാൽ
നിന്നിടും ദൃക്കുപോലുള്ളം
നിന്നിലസ്‌പന്ദമാകണം. 2

അന്നവസ്ത്രാദി മുട്ടാതെ
തന്നു രക്ഷിച്ചു ഞങ്ങളെ
ധന്യരാക്കുന്ന നീയൊന്നു-
തന്നെ ഞങ്ങൾക്കു തമ്പുരാൻ. 3

ആഴിയും തിരയും കാറ്റു-
മാഴവുംപോലെ ഞങ്ങളും
മായയും നിൻ മഹിമയും
നീയുമെന്നുള്ളിലാകണം. 4

നീയല്ലോ സൃഷ്ടിയും സ്രഷ്ടാ-
വായതും സൃഷ്ടിജാലവും
നീയല്ലോ ദൈവമേ, സൃഷ്ടി-
ക്കുള്ള സാമഗ്രിയായതും. 5

നീയല്ലോ മായയും മായാ-
വിയും മായാവിനോദനും
നീയല്ലോ മായയെ നീക്കി -
സ്സായുജ്യം നൽകുമാര്യനും. 6

നീ സത്യം ജ്ഞാനമാനന്ദം
നീതന്നെ വർത്തമാനവും
ഭൂതവും ഭാവിയും വേറ-
ല്ലോതും മൊഴിയുമോർക്കിൽ നീ. 7

അകവും പുറവും തിങ്ങും
മഹിമാവാർന്ന നിൻ പദം
പുകഴ്ത്തുന്നൂ ഞങ്ങളങ്ങു
ഭഗവാനേ, ജയിക്കുക. 8

ജയിക്കുക മഹാദേവ,
ദീനാവനപരായണാ,
ജയിക്കുക ചിദാനന്ദ,
ദയാസിന്ധോ ജയിക്കുക. 9

ആഴമേറും നിൻ മഹസ്സാ-
മാഴിയിൽ ഞങ്ങളാകവേ
ആഴണം വാഴണം നിത്യം
വാഴണം വാഴണം സുഖം. 10

#ദൈവദശകം
കടപ്പാട്
സോഷ്യൽ മീഡിയ

Saturday, November 12, 2022

മുനി വാഹന സേവ

മുനി വാഹന സേവ എന്ന് നിങ്ങൾ കേട്ടി രിക്കാൻ വഴിയില്ല.. ആ ദളിത് യുവാവി നെ തോളിയേറ്റി അമ്പലത്തിൽ കൊണ്ടു
വരുന്നത്  ബ്രാഹ്മണ ശ്രേഷ്ഠനായ ആ ക്ഷേത്ര പൂജാരിയാണ്.. 

ഓ... ബ്രാഹ്മണർ ഈ ആചാരം നടത്തു ന്നത്  മീഡിയ എഫക്ട് കിട്ടില്ല .. സവർണ്ണ മേധാവിത്വം എന്ന് പറയാനും സമൂഹ ത്തെ വിഭജിക്കാനും കഴിയില്ലല്ലോ ..

ഇത്തരം വാർത്തകൾ ഒരു മീഡിയയും നിങ്ങളെ കാണിക്കില്ല.. ഒരു പക്ഷെ മനഃപൂ ർവമാണ്.. കാരണം ഹിന്ദുവിനെ മതം മാറ്റാനായി അച്ചാരം പറ്റി  നടക്കുന്ന മീഡിയാ ക ളിൽ നിന്നും എന്ത് പ്രതീക്ഷി ക്കാൻ? 

അദിത്യ പരാശ്രി എന്ന, ദലിത വിഭാഗത്തി ൽപ്പെട് 25 വയസുകാരൻ. സി.എസ്. രംഗരാജൻ, തെലങ്കാനയിലെ ചിൽക്കുർ ബാലാജി ക്ഷേത്രത്തിലെ  പൂജാരി. ദലിതനെ തോളിലേറ്റി ബ്രാഹ്മണ പൂജാരി ക്ഷേത്രമതിൽക്കെട്ടു കടന്നപ്പോൾ ആയിരത്തിൽ പരം വർഷം പഴക്കമുള്ള ആചാരത്തിന് ഉണർവ്വ് ...തകർന്നു വീണത് ദളിത് ഹിന്ദുക്കളെ ദളിതനെന്നും 
സവർണ്ണ അവർണ്ണ മൂശയിലാക്കി അകറ്റി നിറുത്തിയവരുടെ ദുഷ്ടലാക്ക് .. 

മുനിവാഹന സേവ എന്നാണ് ആചാര ത്തിന് പേര്. 2700 വർഷം മുമ്പ് തമിഴ് നാട്ടിൽ നിലനിന്നിരുന്നതാണ്. യുവാവിനെ പൂജാരി തോളിലേറ്റി. പ്രസിദ്ധമായ അന്നാ മയ്യാ പ്രാർത്ഥന ജപവും തുടങ്ങി. ബ്രഹ്മവും ഒക്കതെ, പരബ്രഹ്മവും ഒക്കതെ എന്ന് അദ്വൈ തത്തിന്റെ സമൂഹ സന്ദേശമെങ്ങും മുഴങ്ങി. വേദമന്ത്രങ്ങളാൽ പരിസരം മുഖരിതമായി. നാദസ്വരവും തകിലും വാദ്യങ്ങളായി. പൂജാരി തോളിലേറ്റി ദലിതനെ ക്ഷേത്ര മതിൽക്കെട്ടിനുള്ളിൽ കടത്തി.  ആയിരക്കണക്കിന് ഭക്തർ സാക്ഷിയായി.

Friday, April 29, 2022

ഹിന്ദു സന്യാസിയാണ്

സ്വാമി ചിന്മയാനന്ദജി പ്രശസ്തനായ ഒരു ഹിന്ദു സന്യാസിയാണ്

ഒരിക്കൽ, ഹിന്ദുമതത്തെ പൊതുവെ മോശമായ വെളിച്ചത്തിൽ കാണുന്ന 
 ഒരു 'മതേതര' ചിന്താഗതിക്കാരി ആയ ഒരു പത്രപ്രവർത്തക സ്വാമിജിയോട് ചോദിച്ചു:

 ചോദ്യം: *"ഇസ്ലാമിന്റെ സ്ഥാപകൻ ആരാണ്?"*

സ്വാമി -ഉ: *മുഹമ്മദ് നബി.*

 ചോദ്യം: *ക്രിസ്തുമതത്തിന്റെ സ്ഥാപകൻ ആരാണ്?*

 A: *യേശു ക്രിസ്തു.*

 ചോദ്യം: *ഹിന്ദുമതത്തിന്റെ സ്ഥാപകൻ ആരാണ്?*

സ്വാമി നിശബ്ധനായി

ഉത്സാഹിയായ പത്രപ്രവർത്തക 
 സ്വാമിജിക്ക് ഉത്തരമില്ലെന്ന് കരുതി,

 പത്രപ്രവർത്തക തെല്ലു പരിഹാസത്തോടെ തുടർന്നു:

 *"സ്ഥാപകനില്ല, അതിനാൽ ഹിന്ദുമതത്തിന് നാഥനില്ല. അപ്പോൾ ഹിന്ദുമതം ഒരു മതമോ ധർമ്മമോ അല്ല അല്ലേ സ്വാമിജി "*

അപ്പോൾ, സ്വാമിജി പറഞ്ഞു:

 *"നിങ്ങൾ പറഞ്ഞത് ശരിയാണ്.!"*

 *ഹിന്ദുത്വം നിങ്ങൾ ഉദ്ദേശിക്കുന്ന രീതിൽ ഒരു മതമല്ല.  അതൊരു ശാസ്ത്രമാണ്*.

 അവൾക്ക് അത് മനസ്സിലായില്ല.

 സ്വാമിജി അവളോട് ചില ചോദ്യങ്ങൾ കൂടി ചോദിച്ചു.


 *ചോദ്യം: "ഭൗതികശാസ്ത്രത്തിന്റെ സ്ഥാപകൻ ആരാണ്?"*

 *ഉത്തരം: "ആരുമില്ല."*

 *ചോദ്യം:- *രസതന്ത്രത്തിന്റെ സ്ഥാപകൻ ആരാണ്?"*

 *ഉത്തരം: "ആരുമില്ല."*

 *ചോദ്യം: "ജീവശാസ്ത്രത്തിന്റെ സ്ഥാപകൻ ആരാണ്?"*

 *ഉത്തരം: "കൃത്യമായി ആരുമില്ല ."*



 *"അനേകം വ്യക്തികൾ, കാലാകാലങ്ങളിൽ, ഏതൊരു ശാസ്ത്രത്തിന്റെയും അറിവിന്റെ സമ്പത്തിന് സംഭാവന നൽകി."*

 *സ്വാമിജി തുടർന്നു:*

 *"ഹിന്ദു ധർമ്മം, എന്നത് ആയിരകണക്കിന് വർഷങ്ങളായി വികസിപ്പിച്ചെടുത്ത, വികസിച്ചു കൊണ്ടിരിക്കുന്ന    ആദിയും അന്ത്യവും എഴുതി വയ്ക്കപ്പെടാത്ത മാനവ രാശിക്കൊപ്പം തന്നെ വളർന്നു കൊണ്ടിരിക്കുന്ന ഒരു ശാസ്ത്രമാണ്, അവരുടെ സ്വന്തം ഗവേഷണങ്ങളിലൂടെയും അനുഭവങ്ങളിലൂടെയും സമൂഹത്തിന് ശരിയായ ദിശാബോധം നൽകുന്നതിനായി അനേകായിരം സന്യാസിമാരും ഋഷിമാരും അതിനു അവരുടേതായ സംഭാവന ചെയ്തിട്ടുണ്ട് ഇന്നും അത് സംഭവിച്ചു കൊണ്ടേ ഇരിക്കുന്നു അത് ഇനിയും അങ്ങനെ തന്നെ തുടരുകയും ചെയ്യും ."*

 *"ഇസ്ലാമിന് ഒരു ഗ്രന്ഥമേയുള്ളു -ഖുറാൻ."*

 *"ക്രിസ്ത്യാനിറ്റിക്ക് ഒരു പുസ്തകമേ ഉള്ളൂ -ബൈബിൾ."*

 *"എന്നാൽ ഹിന്ദുമതത്തിന്, ഞാൻ നിങ്ങളെ ഒരു ലൈബ്രറിയിൽ കൊണ്ടുപോയി വിലപ്പെട്ട ആയിരകണക്കിന് പുസ്തകങ്ങളും ഗ്രന്ഥങ്ങളും കാണിക്കാം."*

 *"കാരണം, അത് ഉള്ളിൽ നിന്നും ലഭിക്കുന്ന അറിവാണ്. അതിൽ നിരന്തരംഅറിവിന്റെ നാമ്പുകൾ പുതിതായി പൊട്ടി മുളച്ചു കൊണ്ടേ ഇരിക്കുന്നു. അത് അറിവിന്റെ അന്വേഷണത്തിന്റെ മനനം ചെയ്യലിന്റെ നിലയ്ക്കാത്ത ഒരു പ്രവാഹമാണ്.. ആ അർത്ഥത്തിൽ ഹിന്ദുമതം തികച്ചും ഒരു ശാസ്ത്രീയ മതമാണ്- സനാതന ധർമ്മം -"* *ആദിയും അന്ത്യവും എഴുതി ചേർക്കാൻ കഴിയാത്ത ആകാശം പോലെയാണ്*..
*അതൊരു കിണർ അല്ല എന്നെങ്കിലും ആദ്യം മനസിലാക്കുക*.

       *" 🙏🏻നിത്യ ധർമ്മം. 🙏🏻"*

  *ഏറ്റവും കൃത്യമായ നിർവചനം*

Wednesday, January 12, 2022

നാരായണ ഗുരു

നാരായണ ഗുരു
''''''''''''''''''''''''''''''''''''''''''''''''''''
"തല മുണ്ഡനം ചെയ്ത്, യാതൊരു ഭൂഷകളുമണിയാതെ
അതി സരളമായൊരു ജീവിത ചര്യയാണ് നാരായണ ഗുരു അവലംബിച്ചിരുന്നത്.

മുണ്ടിന്റെ വക്കിൽ ഒരു കര പോലും ഉണ്ടായിരിക്കില്ല. തൂവെള്ളയായൊരു ഒരു മുണ്ടിലും മേൽമുണ്ടിലും ഒതുങ്ങി നിന്നു അവിടുത്തെ വേഷ വിധാനം. (പിൽക്കാലത്ത് ശിഷ്യന്മാരുടെ നിർബന്ധ പ്രകാരം അത് കാവിയാക്കി.)

വളരെ വിലപിടിപ്പുള്ള ഒരു പാനിയമെന്ന വണ്ണമാണ് ശുദ്ധ ജലം അവിടുന്ന് ഊറിക്കുടിക്കുന്നത്.

കായ്കനികളും കിഴങ്ങുകളുമാണ് അവിടുത്തേയ്ക്ക് ഇഷ്ടപ്പെട്ട ആഹാരം.

നീലാകാശമാകുന്ന കൂരയ്ക്ക് കീഴിൽ, തറയിൽ ഒരു തോർത്ത് വിരിച്ച്, കൈ മടക്കി തലയിണയാക്കി വച്ചു കിടന്നുറങ്ങാനാണ് അവിടുത്തേയ്ക്കിഷ്ടം.

അതുപോലെ തന്നെ പുഴയിൽ കുളിക്കുന്നതും കാൽനടയായി യാത്ര ചെയ്യുന്നതും.

ഇങ്ങനെ ഗ്രാമങ്ങൾ തോറും സഞ്ചരിക്കുന്നതിനിടയിൽ ഏതെങ്കിലും ഒരു ഗ്രാമീണൻ ഭക്ത്യാദരങ്ങളോടെ നൽകുന്ന ഏത് ആഹാരവും വാങ്ങി കഴിക്കുവാൻ അവിടുന്ന് മടി കാണിച്ചിരുന്നില്ല.

കർഷകനും തൊഴിലാളിക്കും നൽകുന്ന സ്ഥാനം തന്നെയാണ് പുരോഹിതനും പൊതു പ്രവർത്തകനും ഗുരു നൽകാറ്.

എല്ലാവരോടും ഗുരു ഒരു പോലെ പെരുമാറുന്നു. വിനീതരായ മാതാ പിതാക്കളുടെ പുത്രനായി ജനിച്ച നാരായണ ഗുരുവിന് ഇവിടെ പരമ്പരയാ നിലനിന്നു പോരുന്ന ഗുരുത്വത്തിന്റെ ഒരു ഉത്തമ മാതൃകയായി ജീവിക്കുവാൻ ഒരു പ്രയാസവുമുണ്ടായില്ല.

പ്രത്യേകം ആരെയെങ്കിലും തന്റെ ശിഷ്യനായി ഗുരു കണക്കാക്കിയതുമില്ല. ഇക്കാര്യത്തിൽ ഒന്നുകിൽ എല്ലാവരും തന്റെ ശിഷ്യർ അല്ലെങ്കിൽ ആരും ശിഷ്യരല്ല എന്ന മനോഭാവമാണ് ഗുരു പുലർത്തിയിരുന്നത്.

ഗുരുവിന്റെ മനോഭാവത്തിൽ തനിക്കെതിരല്ലാത്തവരെല്ലാം തന്നോടൊപ്പമാണ്. തന്നോടൊപ്പമില്ലാത്തവർ തനിക്കെതിരുമാണ്.

 ഗുരുവിന്റെ കുഞ്ഞാടുകൾ എല്ലാ പറ്റത്തിലുമുണ്ട്. ഗുരുവിന്റെ കുഞ്ഞാടുകൾ ഇല്ലാത്തതായിട്ട് ഒരു പറ്റവുമില്ല. ഇത്തരത്തിൽ തികച്ചും വിശാലമായിരുന്നു അവിടുത്തെ മനോഭാവം.

ഗുരുവിന് സ്വന്തമായി ഒരു കർമ്മ പരിപാടിയുമില്ല. എന്നാലും തങ്ങൾ തുടങ്ങിവെച്ച നല്ല കാര്യം നല്ല തരത്തിൽ മുഴുമിപ്പിക്കുന്നതിന് വേണ്ടി ഗുരുവിന്റെ ആശീർവാദം പ്രാർത്ഥിച്ചു കൊണ്ട് സമീപിക്കുന്നവരെ അവിടുന്ന് സന്തോഷത്തോട് കൂടി ആശീർവദിക്കും. ആ ആശീർവാദം മിക്കവാറും ഒരു മൗനാനുവാദത്തിന്റെ രൂപത്തിലുള്ളതായിരിക്കും.

മനുഷ്യ നന്മയെ ഊന്നുന്ന ഏതിനുമുണ്ടായിരിക്കും അവിടുത്തെ ഈ മൗനാനുവാദം.
🙏🙏🙏
.
നടരാജഗുരു... ✍️ (ഗുരുവരുളിൽ നിന്ന് )
കടപ്പാട്

Tuesday, January 11, 2022

അയ്യാഗുരു

അയ്യാഗുരു 



ശങ്കരാചാര്യര്‍ക്കുശേഷം കേരളത്തില്‍ വലിയ ശിഷ്യസമ്പത്തിനുടമയായ മഹായോഗിവര്യനായിരുന്നു തൈക്കാട് അയ്യാസ്വാമികള്‍. വിവിധ ജാതിമത വിഭാഗത്തില്‍പ്പെട്ടവരെയും വനിതകളെയും ശിഷ്യഗണങ്ങളില്‍പ്പെടുത്തി എന്നത് മറ്റൊരു പ്രത്യേകതയായിരുന്നു. ചട്ടമ്പിസ്വാമികള്‍, ശ്രീനാരായണഗുരു, മക്കിടി ലബ്ബ, തക്കല പീര്‍മുഹമ്മദ്, പേട്ടയില്‍ ഫെര്‍ണാണ്ടസ്, സ്വയംപ്രകാശ യോഗിനി അമ്മ, കൊല്ലത്തമ്മ, മണക്കാട് ഭവാനി തുടങ്ങി അന്‍പതിലധികം പ്രഗത്ഭരുടെ ശിഷ്യഗണമുണ്ടായിരുന്നു.

ജാതിഭ്രാന്ത് അതിന്റെ അത്യുന്നതിയില്‍ നിന്നകാലത്ത് കേരളത്തില്‍ ജാതി മത വര്‍ഗ്ഗവര്‍ണ്ണലിംഗഭേദമെന്യേ സാധാരണക്കാരുടെ ഇടയിലേക്കു ഇറങ്ങിച്ചെല്ലുകയും താഴ്ന്നവിഭാഗങ്ങളില്‍ ഉള്ളവര്‍ക്കു ബ്രാഹ്മണരോടും തന്നോടും ഒപ്പം തുല്യസ്ഥാനം നല്കുകയും ചെയ്ത യോഗിവര്യനായിരുന്നു അയ്യസ്വാമികള്‍. തിരുവനന്തപു

രത്ത് തൈക്കാടു വച്ചു തൈപ്പൂയസദ്യയ്ക്കു ബ്രാഹ്മണരോടൊപ്പം പുലയസമുദായത്തില്‍ ജനിച്ച അയ്യങ്കാളിയെയുമിരുത്തി അയിത്തോച്ചാടനത്തിനായി 'പന്തിഭോജനം' നടത്തി. ആധുനിക ലോകത്തില്‍ ആദ്യമായി പന്തിഭോജനം ആരംഭിച്ചതു അയ്യാസ്വാമികളായിരുന്നു. തുടര്‍ന്ന് സവര്‍ണ്ണര്‍ അദ്ദേഹത്തെ പാണ്ടിപ്പറയന്‍ എന്നാക്ഷേപിച്ചു.  

'ഇന്ത ഉലകത്തിലെ

ഒരേ ഒരു മതം താന്‍

ഒരേ ഒരു ജാതി താന്‍

ഒരേ ഒരു കടവുള്‍ താന്‍'  

എന്നായിരുന്നു ഇതിനോട് അയ്യാ സ്വാമികളുടെ മറുപടി. അയ്യാഗുരു പഠിപ്പിച്ച ഈ വരികളാണ് വര്‍ഷങ്ങള്‍ക്കുശേഷം 'ഒരുജാതി ഒരു മതം ഒരു ദൈവം മനുഷ്യര്‍ക്ക്' എന്ന് നാരായണഗുരു മലയാളീകരിച്ചത്. അയ്യാസ്വാമികളാകട്ടെ 18 തമിഴ് സിദ്ധന്മാരിലൊരാളായിരുന്ന തിരുമൂലരുടെ 'ഒന്‍ റേ കുലം ഒരുവനേ ദേവനും അന്‍ റേ നിനൈമിന്‍ നമനില്‌പൈ നാളുമേ' എന്ന വരികളില്‍ നിന്നാണ് ഈ തത്വം ഉള്‍ക്കൊണ്ടത്. ��

പൂണൂലിന്റെ പ്രാധാന്യം

പൂണൂലിന്റെ പ്രാധാന്യം :

നടുക്കുള്ള കെട്ട് പരബ്രഹ്മത്തെ സൂചിപ്പിക്കുന്നു. മൂന്നായി കാണപ്പെടുന്ന നൂലുകളിൽ ഓരോന്നും ഗായത്രീദേവി (മനസ്സിന്റെ ദേവി), സരസ്വതീദേവി (വാക്കിന്റെ ദേവി) സാവിത്രീദേവി (പ്രവൃത്തികളുടെ ദേവി), എന്നീ ദേവതകളെ പ്രതിനിധാനം ചെയ്യുന്നു. ഇത് , യജ്ഞോപവീതധാരി ചിന്തയിലും വാക്കിലും പ്രവൃത്തിയിലും ശുദ്ധനായിരിക്കണം എന്ന് സൂചിപ്പിക്കുന്നു. ശരീരത്തിനുകുറുകെ ധരിച്ചിരിക്കുന്ന യജ്ഞോപവീതം ബ്രഹ്മചാരിയെ താൻ ചിന്തയിലും വാക്കിലും പ്രവൃത്തിയിലും നന്മയും ശുദ്ധിയും നിറഞ്ഞവനായിരിക്കണമെന്ന് സദാ ഓർമപ്പെടുത്തുന്നു.
യജ്ഞോപവീതത്തിലെ 3 നൂലുകൾ ഗായത്രി-സരസ്വതി-സാവിത്രി ദേവിമാരെയോ, സത്-ചിത്-ആനന്ദത്തെയോ, സത്വ-രജ-തമോ ഗുണങ്ങളെയോ, ബ്രഹ്മ-വിഷ്ണു-മഹേശ്വരനെയോ, ജ്ഞാനം-ഇശ്ച-ക്രിയകളെയോ സൂചിപ്പിക്കുന്നുവെന്നാണ് പൊതുവെ പറയപ്പെടുന്ന അർത്ഥങ്ങൾ.
പൂണൂലിന്റെ മൂന്ന് അടുക്കുകളിലും കൂടി ആകെ 9 നൂലിഴകളുണ്ടെന്ന് പറയാം. ഓരോ ഇഴയും ഓരോ ദേവന്മാരെ സൂചിപ്പിക്കുന്നു.
അതിങ്ങനെയാണ്:

പ്രണവം (ഓംകാരം)
അഗ്നി
നാഗം
സോമം
പിതൃക്കൾ
പ്രജാപതി
വസു
യമൻ
ദേവതകൾ.

യഥാർത്ഥത്തിൽ പൂണൂൽ ഒരു ജാതി മേൽക്കോയ്മയുടെ അടയാളമല്ല, അങ്ങനെയാക്കി തീർത്തതാണ്.

ഗുരുക്ഷേത്രങ്ങളിൽ പൂജ ചെയ്യാൻ ഒരു നൂലിന്റെയും കെട്ടിന്റെയും ആവശ്യമില്ല, പഞ്ചശുദ്ധി മാത്രം മതി.

Wednesday, September 30, 2020

സന്മാർഗ കഥകൾ-തന്നോടൊപ്പം നടക്കുന്ന ഈശ്വരൻ


*"തന്നോടൊപ്പം നടക്കുന്ന ഈശ്വരൻ …"*

ഒരു കച്ചവടക്കാരന്‍ എന്നും വൈകുന്നേരങ്ങളില്‍ കടല്‍ത്തീരത്ത്‌ പതിവായി നടക്കുമായിരുന്നു…
പതിവായുള്ള ആ പ്രവര്‍ത്തിക്കിടയില്‍ അയാള്‍ ഒരു കാര്യം ശ്രദ്ധിച്ചു .കടല്‍ തീരത്ത് തന്റെതല്ലാതെ മറ്റൊരു അദൃശ്യമായ മറ്റൊരു കാല്‍പാട് കൂടി ഉണ്ടെന്ന കാര്യം .!!അത് ദൈവത്തിന്റെ കാല്‍പ്പാടു ആണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു.പിന്നീട് അയാള്‍ തന്റെ ആകുലതകളും സന്തോഷങ്ങളും പങ്കുവച്ചു. അദേഹത്തിന്റെ ദിനങ്ങള്‍ ആഹ്ലാദം നിറഞ്ഞതായി. ജീവിതത്തിനു പുതിയ മാനങ്ങള്‍ കൈവന്നു. ബിസ്സിനെസ്സ് അതിന്റെ പരകോടിയിലെത്തി പുത്രന്മാര്‍ നല്ലനിലയില്‍
എത്തി .!!!
എന്നാല്‍ പെട്ടൊന്നോരുനാല്‍ ദൈവത്തിന്റെ കാല്‍പ്പാടുകള്‍ അപ്രത്യക്ഷമായി സ്വന്തം കാല്‍പ്പാടു മാത്രമേ കാണാന്‍ കഴിഞ്ഞുള്ളു ..അതിനു ശേഷം ബിസ്സിനെസ്സ് തകര്‍ന്നു,ഭാര്യ രോഗിണിയായി ,മകന്‍ അപകടത്തില്‍ പെട്ട് ശയ്യാവലംബി ആയി.!!
.
എന്നാല്‍ അയാള്‍ പ്രശ്നങ്ങളെ ധീരമായി നേരിട്ടു.!ബിസ്സിനെസ്സ് വീണ്ടും ലാഭത്തിലായി ജീവിതം നല്ല അവസ്ഥയിലേയ്ക്കു മടങ്ങിവന്നു ..പക്ഷെ അയാള്‍ ഒരിക്കലും തന്റെ കടല്‍ത്തീരത്ത്‌ കൂടിയുള്ള സവാരി ഒഴിവാക്കിയിരുന്നില്ല .ദൈവത്തിന്റെ കാല്‍പ്പാടുകള്‍ കണ്ടില്ലെന്നു മാത്രം ..
.
എന്നാല്‍ പെട്ടോന്നോരുനാൾ വീണ്ടും ദൈവത്തിന്റെ കാല്‍പ്പാടുകള്‍ പതിഞ്ഞു കാണുകയായി ..!! വളരെയധികം സങ്കടത്തോടും അതിലധികം പരിഭവത്തോടും അദ്ദേഹം ദൈവത്തോട് ചോദിച്ചു ..”എന്റെ കഷ്ടകാല സമയത്ത് അങ്ങ് എവിടെയായിരുന്നു ….!!ആ സമയങ്ങളില്‍ ഒരിക്കല്‍ പോലും അങ്ങയുടെ കാല്‍പ്പാടുകള്‍ എനിയ്ക്ക് കാണാന്‍ കഴിഞ്ഞില്ലല്ലോ .അപ്പോള്‍ ദൈവത്തിന്റെ ശാന്ത സ്വരത്തിലുള്ള ശബ്ദം അയാള്‍ക്ക്‌ കേള്‍ക്കായി …”മകനെ നീ നിന്റെ കഷ്ട കാലങ്ങളില്‍ പതിഞ്ഞു കണ്ട കാല്പാടുകള്‍ നിന്റെതായിരുന്നില്ല അവ എന്റേതായിരുന്നു …കാരണം നിന്റെ കഷ്ടകാല സമയങ്ങളില്‍ ഉടനീളം നിന്നെ ചുമലിലേറ്റി ഞാന്‍ നടക്കുകയായിരുന്നു”

 *