Total Pageviews

Friday, March 13, 2020

പാക്കനാരും നമ്പൂര്യച്ചനും

🌿〰🌿〰🌿〰🌿

 *പാക്കനാരും നമ്പൂര്യച്ചനും* 
    
ജാതിയും മതങ്ങളുമെല്ലാം രൂപം കൊണ്ടത് മനുഷ്യരെ നന്മയിലേക്കു നയിക്കുക എന്ന ലക്ഷ്യത്തോടെ യാണ്. പക്ഷെ, ഇന്നു പലരും ഈ ലക്ഷ്യം മറന്ന് ജാതിയുടേയും മതത്തിന്റെയും പേരില്‍ കലഹിക്കുന്ന കാഴ്ചയാണ് നാം കാണുന്നത് ഇത് ഒരിക്കലും നല്ലതല്ല.

ജാതി തന്‍ പേരു പറഞ്ഞൊരാളും
തമ്മില്‍ കലഹിക്കാന്‍ പോകരുതേ
ദൈവത്തിന്‍ മക്കളാം, നമ്മളെല്ലാം
ഒരമ്മ പെറ്റ കിടാങ്ങളല്ലോ!

അതെ നമ്മള്‍ ഒരമ്മ പെറ്റ മക്കളേപോലെ ഇവിടെ കഴിഞ്ഞു കൂടേണ്ടവരാണ്. ജാതിയുടെയും മതത്തിന്റെയും പേരില്‍ മനുഷ്യരെ വേര്‍തിരിച്ചു കാണരുതെന്ന് ലോകത്തോടു വിളിച്ചു പറഞ്ഞ ദേവ തുല്യനായ ഒരു മനുഷ്യന്റെ കഥയാണ് ഇവിടെ കഥാ പ്രസംഗരൂപേണേ അവതരിപ്പിക്കുന്നത്. നമ്മുടെ ഐതിഹ്യമാലയില്‍ നിന്ന് ചീന്തിയെടുത്ത ഒരേട് അതാണ് പാക്കനാരും നമ്പൂര്യച്ചനും.

പറയി പെറ്റ പന്തിരുകുലത്തിലെ ഏറ്റവും ഇളയ സന്തതിയായിരുന്നു പാക്കനാര്‍ ‘ പണം ആളെക്കൊല്ലിയാണ്, എന്ന് വിശ്വസിച്ച പാക്കനാര്‍ കുട്ടയും മുറങ്ങളുമൊക്കെ ഉണ്ടാക്കി വിറ്റും നാടു തോറും നടന്ന് ഭിക്ഷ യാചിച്ചും ജീവിതം പുലര്‍ത്തി പോന്നു.

ഉള്ളതുകൊണ്ടെന്നും ഓണമുണ്ടും
മുണ്ടുമുറുക്കിയുടുത്തു കൊണ്ടും
ചേലെഴും കൊച്ചു കുടിലിനുള്ളില്‍
പാക്കനാര്‍ സാമോദം വാണിരുന്നു!

ഒരിക്കല്‍ പാക്കനാര്‍ പണവും പ്രതാപവുമുള്ള ചില നമ്പൂതിരിമാരുടെ ഇല്ലങ്ങളില്‍ കയറിചെന്നു പക്ഷെ എന്തു പ്രയോജനം ? അവരെല്ലാം ചേര്‍ന്ന് ആ പാവത്തെ ആട്ടിയോടിച്ചു.

” ഛീ, വര്‍ക്കത്തു കെട്ട അശ്രീകരം ! നേരം പുലരുന്നതേയുള്ളു അതിനു മുന്‍പ് കേറി വന്നിരിക്കുന്നു കടക്കു പുറത്ത്!”

നമ്പൂതിരിമാരുടെ ആട്ടുകേട്ടും
കേട്ടാല്‍ രസിക്കാത്ത വാക്കു കേട്ടും,
കത്തിക്കരിഞ്ഞ വയറുമായി
പാക്കനാരമ്മാവന്‍ നാടു ചുറ്റി!

നട്ടുച്ചയാവോളം അലഞ്ഞു തിരിഞ്ഞിട്ടും പാക്കനാര്‍ക്ക് വിശപ്പടക്കാന്‍ ഒന്നും കിട്ടിയില്ല ഇനി എന്താ ചെയ്ക? തളര്‍ന്ന കാലുകള്‍ നീട്ടി വച്ച് അദ്ദേഹം വീണ്ടും നടന്നു .

അധികം വൈകാതെ പാക്കനാര്‍ പൊന്നിലഞ്ഞിയും കനകാംബരവും പൂത്തു നില്‍ക്കുന്ന ഒരു പഴയ ഇല്ലത്തിന്റെ മുറ്റത്തെത്തി. ഇല്ലത്തെ തമ്പുരാട്ടി പൂക്കളിറുത്തു കൊണ്ട് അല്പ്പം അകലെ തോട്ടത്തില്‍ നില്‍ക്കുന്നുണ്ടായിരുന്നു.

പാക്കനാര്‍ ദീന സ്വരത്തില്‍ വിളിച്ചു പറഞ്ഞു.

” അലിവേറുമോമന തമ്പുരാട്ടി
തലകറങ്ങുന്നെന്റെ തമ്പുരാട്ടി
അടിയന്റെ കാളും വിശപ്പുമാറ്റാന്‍
വല്ലതും നല്‍കണേ തമ്പുരാട്ടി !”

ഇതെല്ലാം കേട്ടുകൊണ്ട് ഇല്ലത്തെ അപ്ഫന്‍ നമ്പൂതിരി ഇറയത്തു തന്നെ ഇരിക്കുന്നുണ്ടായിരുന്നു. നട്ടുച്ച നേരത്ത് ഒരു താഴ്ന്ന ജാതിക്കാരന്‍ കേറി വന്നത് അയാള്‍ക്ക് ഇഷ്ടമായില്ല. അയാള്‍ പുച്ഛത്തോടെ അകത്തു കടന്ന് വാതിലടച്ചു. എങ്കിലും തമ്പുരാട്ടി പാക്കനാരുടെ വിളി കേട്ടു. അവര്‍ ഒരു വലിയ കിണ്ണം നിറയെ പാല്‍ക്കഞ്ഞി കൊണ്ടു വന്ന് പാക്കനാരുടെ മുന്നില്‍ വച്ചു കൊടുത്തു. പാല്‍ക്കഞ്ഞി കണ്ടപ്പോള്‍ സ്വര്‍ഗ്ഗം കണ്ട അനുഭവമാണ് പാക്കനാര്ക്കുണ്ടായത്.

പാക്കനാരമ്മാവനാര്‍ത്തിയോടെ
പാല്‍ക്കഞ്ഞി കോരിക്കുടിച്ചു വേഗം
ആനന്ദമൂറും മിഴികളോടെ
ആവോളം കഞ്ഞി കുടിച്ചു വേഗം.

ദയാലുവായ ആ തമ്പുരാട്ടിയോട് പാക്കനാര്‍ക്ക് എന്തെന്നില്ലാത്ത സ്നേഹവും ആദരവും തോന്നി അദ്ദേഹം പറഞ്ഞു .

” അമ്മേ അടിയന്‍ വഴിയില്‍ തലകറഞ്ഞി വീണൂ പോകുമായിരുന്നു അമ്മയുടെ കാരുണ്യം അടിയന്റെ വിശപ്പകറ്റി ഇതിനു എന്തു പ്രതിഫലമാണ് തരേണ്ടതെന്ന് മാത്രം അറിഞ്ഞു കൂടാ”

” ഇതിനു പ്രതിഫലമൊന്നും വേണ്ട വിശക്കുന്നവര്‍ക്ക് കഞ്ഞി കൊടുന്നത് പ്രതിഫലം മോഹിച്ചല്ല. അതൊരു പുണ്യപ്രവൃത്തി മാത്രമാണ് ” തമ്പുരാട്ടി അറിയിച്ചു.

” എങ്കിലും ഈ ഇല്ലത്ത് എന്തെങ്കിലുമൊരു അത്യാഹിതമുണ്ടായാല്‍ അടിയനെ അറിയിക്കാന്‍ മറക്കരുത് അമ്മക്ക് എന്നും നല്ലതേ വരു”

നിറഞ്ഞ മനസോടെ തമ്പുരാട്ടിയെ അനുഗ്രഹിച്ചുകൊണ്ട് പാക്കനാര്‍ അവിടെ നിന്നും പോയി.

പാല്‍ക്കഞ്ഞിയുണ്ട വയറുമായി
നന്ദി തുടിക്കും മനസുമായി
പാക്കനാര്‍ മെല്ലെ നടന്നകന്നു
ഇല്ലത്തുനിന്നും നടന്നകന്നു.

പിന്നെ കുറെ നാളത്തേക്ക് പാക്കനാര്‍ ആ പ്രദേശത്തേക്കു വന്നതേയില്ല. ദിനരാത്രങ്ങള്‍ പലതും കടന്നു പോയി. പൗര്‍ണ്ണമിയും അമവാസിയും നിരവധി വട്ടം കടന്നു പോയി.

ഒരു ദിവസം പാക്കനാര്‍ അവിടെയും ഇവിടെയും ചുറ്റിത്തിരിഞ്ഞ് ഒരെത്തും പിടിയുമില്ലാത്ത വഴിയിലൂടെ മടങ്ങുകയായിരുന്നു. ഒട്ടും വിചാരിക്കാതെ അദ്ദേഹം എത്തിച്ചേര്‍ന്നത് മുമ്പൊരിക്കല്‍ പാല്‍ക്കഞ്ഞി വിളമ്പിക്കൊടുത്ത നല്ലവളായ തമ്പുരാട്ടിയുടെ ഇല്ലത്തിനു സമീപത്താണ്.

പാക്കനാര്‍ നന്ദിപൂര്‍വം ആ വീടിന്റെ സമീപത്തേക്കു നോക്കി അപ്പോള്‍ കണ്ടതൊ?

ഇല്ലത്തിന്‍ മുറ്റത്തു കൂടി നില്പ്പും
പത്തുപന്ത്രണ്ടാളുകള്‍ ദു:ഖമോടെ
കേക്കാമുറകെയകത്തുനിന്നും
ആരോ കരയുന്ന ദീനനാദം!

എന്തോ ഇവിടെ സംഭവിച്ചുണ്ടല്ലോ! എന്താണാവോ? പാക്കനാര്‍ക്ക് ഒന്നും മനസിലായില്ല. എട്ടും പൊട്ടും തിരിയാത്ത പോലെ അദ്ദേഹം നാലുപാടും നോക്കി . അങ്ങോട്ടു കയറിച്ചെന്ന് തിരക്കിയാലോ അതു വേണ്ട , അങ്ങോട്ടു ചെന്നാല്‍ എല്ലാവരും കൂടി തല്ലി പുറത്തു ചാടിച്ചെന്നു വരും !
പിന്നെ കാര്യമെന്തെന്നറിയാന്‍ എന്താണൊരു പോംവഴി ? പാക്കനാര്‍ ചിന്തിച്ചു ഉറക്കെ ഭിക്ഷ ചോദിക്കാം അപ്പോള്‍‍ ആളുകള്‍ തന്റെ അരികിലേക്കു വരുമല്ലോ അദ്ദേഹം ഉറക്കെ നീട്ടി വിളീച്ചു.

”പാവമൊരു പിച്ചക്കാരനാണേ
വല്ലതും നല്‍കണേ വീട്ടുകാരേ
വയറു പൊരിയുന്നു കഷ്ടമയ്യോ
വല്ലതും നല്‍കണേ വീട്ടുകാരേ!”

ഈ വിളീച്ചു കൂവല്‍ കേട്ടതോടെ അവിടെ കൂട്ടം കൂടി നിന്നവര്‍ ഒന്നടങ്കം ദേഷ്യത്തോടെ തിരിഞ്ഞു നോക്കി ഒരാള്‍ അലറി.

” ഹും ആരെടാ അത്? മരണ വീട്ടിലാണോടാ പിച്ചക്കു വരുന്നത് ? വകതിരിവില്ലാത്തവന്‍ ! കടന്നു പോകിനെടാ….”

ഒരു കൂട്ടമാളുകള്‍ പാഞ്ഞു വന്ന്
ഉന്തുന്നു തള്ളുന്നു പാക്കനാരെ
മറ്റൊരു കൂട്ടരോ കൈകള്‍ പൊക്കി
തല്ലാനൊരുങ്ങുന്നു പാക്കനാരേ!

ഇതിനിടയില്‍ പാക്കനാര്‍ പറഞ്ഞു :” തമ്രാക്കളേ, അടിയനു പിച്ച തരേണ്ട മരിച്ച ആളുടെ ശരീരം ഒന്നു കാണിച്ചു തരാന്‍ ദയവുണ്ടാകണം !”

” ഹോ ഈ അസത്തിനെ അകത്തു കടത്തരുത് ഇവന്‍ താണ ജാതിക്കാരനാ അകത്തു കടത്തിയാല്‍ ഇല്ലവും പരിസരവും അശുദ്ധമാകും ” ഒരു വയസന്‍ നമ്പൂതിരി വാശി പിടിച്ചു. അതോടെ എല്ലാവരും ഒരേ സ്വരത്തില്‍ പാക്കനാരെ ആട്ടിപായിക്കാന്‍ ശ്രമിച്ചു.

ഒച്ചയും ബഹളവും കേട്ട് ഇല്ലത്തെ തമ്പുരാട്ടി പുറത്തിറങ്ങി . എല്ലാവരും ചേര്‍ന്ന് ഒരാളെ തള്ളിപ്പുറത്താക്കാന്‍ ശ്രമിക്കുന്നു ആരാണയാള്‍ ? തമ്പുരാട്ടി തലയുയര്‍ത്തി നോക്കി.

തലതാഴ്ത്തി നില്‍ക്കുന്ന പാക്കനാരെ
തമ്പ്രാട്ടി വേഗം തിരിച്ചറിഞ്ഞു
ഇല്ലത്തു നിന്നുമിറങ്ങി മെല്ലെ
തമ്പ്രാട്ടിയങ്ങോട്ടടുത്തു ചെന്നു

അവിടെ കൂടി നിന്നവരോടായി തമ്പ്രാട്ടി പറഞ്ഞു.

” ആ മനുഷ്യന്റെ ആഗ്രഹമല്ലേ ശവശരീരം ഒന്നു കാണിച്ചു കൊടുത്തേക്കു ആരും തടയണ്ട!”

തമ്പുരാട്ടിയുടെ ഉറച്ച സ്വരത്തിലുള്ള തീരുമാനം കേട്ട് ചുറ്റും നിന്നവര്‍ ഇരുവശത്തേക്കും മാറി. ശാന്തസ്വരൂപനായ പാക്കനാര്‍ മെല്ലെ നടന്ന് അകത്തളത്തിലേക്കു കയറി.

അപ്പോഴാണു അവിടെ മരിച്ചു കിടക്കുന്നത് തമ്പുരാട്ടിയുടെ ഭര്‍ത്താവായ അപ്ഫന്‍ തിരുമേനിയാണെന്ന സത്യം പാക്കനാര്‍ക്ക് മനസിലായത്.

ഇല്ലത്തില്‍ ദീപമാം തമ്പുരാട്ടി
നല്ലവളായ തമ്പുരാട്ടി
വിങ്ങിക്കരയുന്ന കാഴ്ച കണ്ട്
പാക്കനാരേറെ വിഷണ്ണനായി

തമ്പുരാട്ടിയുടെ ദു:ഖം തീര്‍ത്തു കൊടുക്കേണ്ടത് തന്റെ കടമയാണെന്ന് പാക്കനാര്‍ വിചാരിച്ചു. അദ്ദേഹം ജഡത്തിനരികിലേക്ക് കുറെകൂടി അടുത്തു നിന്നു. ആളുകള്‍ തമ്മില്‍ തമ്മില്‍ പിറുപിറുത്തു. ” ഛീ എല്ലാം കുട്ടിച്ചേറാക്കി ! വഷളന്‍!”

പാക്കനാര്‍ ഇതെല്ലാം കേട്ടു. പക്ഷെ അദ്ദേഹം ഒന്നും ഗൗനിച്ചില്ല. കുറെ നേരം മൗനമായി നിന്ന് പ്രാര്‍ത്ഥിച്ചു. പിന്നെ എന്തൊക്കെയോ മന്ത്രങ്ങള്‍ ഉരുവിട്ടു. അവസാനം രണ്ടു കൈകളുയര്‍ത്തി ജഡത്തിന്റെ നെറുകില്‍ ഒന്നു തൊട്ടു!

അത്ഭുതം! മരിച്ചു കിടന്ന നമ്പൂര്യച്ചന്‍ ഉറക്കത്തില്‍ നിന്നുണര്‍ന്നപോലെ മന്ദം മന്ദം ഉണര്‍ന്നെണീറ്റു ! അയാള്‍ എഴുന്നേറ്റ് ചുറ്റും നിന്നവരോട് കുശലം പറയാന്‍ തുടങ്ങി.

ആളുകളോക്കെയുമത്ഭുതത്താല്‍
അമ്പരന്നങ്ങനെ നോക്കി നിന്നു
ഇക്കണ്ടതൊക്കെയും സത്യമാണോ
അല്ലെങ്കിലെങ്ങനെ വിശ്വസിക്കും?

ഈ മഹാത്ഭുതം കണ്ട് ആളുകള്‍ അമ്പരന്നു. അവര്‍ക്ക് തങ്ങളുടെ കണ്ണുകളെ വിശ്വസിക്കാനായില്ല.
തമ്പുരാട്ടിയുടെ ഹൃദയം ആനന്ദത്താല്‍ തുടികൊട്ടി. തന്റെ മുന്നില്‍ നില്‍ക്കുന്നത് വെറുമൊരു പിച്ചക്കാരനല്ലെന്നും ഏതോ ദിവ്യശക്തിയുള്ള മാഹാത്മാവാണെന്നും അവര്‍ക്ക് ബോധ്യമായി.
അവിടെ കൂടി നിന്ന നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കുമൊന്നും അതിശയം അടക്കാന്‍ കഴിഞ്ഞില്ല. ഒരിക്കല്‍ കൂടി അവര്‍ അദ്ദേഹത്തിന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. അവര്‍ണ്ണനീയമായ ഒരു ദിവ്യ തേജസ് ആ മുഖത്ത് ഓളം വെട്ടുന്നത് അവര്‍ കണ്ടു. ഒരു കാര്യം അവര്‍ക്ക് തീര്‍ച്ചയായി

കണ്മുന്നില്‍ നില്പ്പതു ഭിക്ഷുവല്ല.
നാടുകള്‍ തെണ്ടുന്ന ഹീനനല്ല
ആളുകള്‍ സാദരം കൈകള്‍ കൂപ്പി
ആ നല്ല മര്‍ത്യനെ കൈവണങ്ങി

മരണവീട് അല്പ്പ നേരം കൊണ്ട് ഒരു കല്യാണ വീടുപോലെ ആനന്ദപൂരിതമായി. പാക്കനാരോട് എങ്ങിനെ നന്ദി പറയണമെന്നറിയാതെ ആളുകള്‍ കുഴങ്ങി. അവര്‍ വീണ്ടും വീണ്ടും കണ്ണെടുക്കാതെ അദ്ദേഹത്തെ തന്നെ നോക്കി നിന്നു.

”ഇതെല്ലാം കണ്ട് പാക്കനാര്‍ ഉപദേശരൂപേണേ അവിടെ കൂടി നിന്നവരോടു പറഞ്ഞു ” ചങ്ങാതി മാരേ മനുഷ്യനെ മഹത്വമുള്ളതാക്കുന്നത് ജാതിയോ മതമോ അല്ല അവനിലുള്ള നന്മയാണ്. നിങ്ങളും നന്മയുടെ നിറകുടങ്ങളാകാന്‍ ശ്രമിക്കു”

അങ്ങകലെ സൂര്യന്‍ അസ്തമിക്കുകയാണ്. കുന്നിന്‍ മുകളിലൂടെ പൗര്‍ണ്ണമി ചന്ദ്രന്‍ പതുക്കെ തലയുയര്‍ത്തി വരുന്നത് എല്ലാവരും കണ്ടു.

പാക്കനാര്‍ അവിടെ നിന്നും യാത്ര പറഞ്ഞ് കുന്നും മലകളും കയറിയിറങ്ങി തന്റെ കൊച്ചു കുടിലിനെ ലക്ഷ്യമാക്കി നടന്നു.

തീരാത്ത തീരാത്ത നന്ദിയോടെ
തമ്പ്രാട്ടിയമ്മയും തമ്പുരാനും
കണ്‍കളില്‍ നിന്നു മറയുവോളം
പാക്കനാരെത്തന്നെ നോക്കി നിന്നു!

സഹൃദയരെ ‘ പാക്കനാരും നമ്പൂര്യച്ചനും ‘ എന്ന ഈ കൊച്ചു കഥ ഇവിടെ പൂര്‍ണ്ണമാകുന്നു.

ജാതിതന്‍ പേരു പറഞ്ഞൊരാളും
തമ്മില്‍ കലഹിക്കാന്‍ പോകരുതേ
ദൈവത്തിന്‍ മക്കളാം നമ്മളെല്ലാം
ഒരമ്മ പെറ്റ കിടാങ്ങളല്ലോ!
🌿〰🌿〰🌿〰🌿

Sunday, February 9, 2020

വനദുർഗ്ഗാ

➿➿➿➿🌼🚩🌼➿➿➿➿

                *🌹ദേവീകൽപം*🌹
                       ധ്യാനശ്ലോകങ്ങൾ


*10.വനദുർഗ്ഗാ*


*സൌവർണ്ണാംബുജമദ്ധ്യഗാം ത്രിനയനാം സൌദാമിനീസന്നിഭാം ചക്രം ശംഖവരാഭയാനി ദധതീമിപ്പോൾ കലാം ബിഭ്രതീം ഗ്രൈവേയാംഗദഹാരകുണ്ഡലധരാമാഖണ്ഡലാദ്യൈഃ സ്തുതാം ധ്യായേദ്വിന്ധ്യനിവാസിനീം ശശിമുഖീം പാർശ്വസ്ഥപഞ്ചാനനാം .*

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

*♦സാരം♦*

       *_സ്വർണ്ണത്താമരപ്പൂവിൽ ഇരിയ്ക്കുന്നവളും , ത്രിനേത്രയും ഇടിമിന്നൽപോലെ പ്രകാശിയ്ക്കുന്നവളും , ചക്രവും ശംഖും വരദവും അഭയവും നാലു കൈകളെക്കൊണ്ടു ധരിച്ചവളും , ചന്ദ്രക്കലകൊണ്ടു അലങ്കരിച്ചവളും ഗൈവേയവും അംഗദങ്ങളും മാലകളും കുണ്ഡലങ്ങളും ധരിച്ചവളും ഇന്ദ്രാദിദേവന്മാരാൽ സ്തുതിയ്ക്കപ്പെടുന്നവളും വിന്ധ്യപർവ്വതത്തിൽ വസിയ്ക്കുന്നവളും , ചന്ദ്രവദനയും സമീപത്തിൽ വാഹനമായ സിംഹത്തോടുകൂടിയവളുമായ ദുർഗ്ഗാഭഗവതിയെ ധ്യാനിയ്ക്കണം . ( പഞ്ചാനനൻ = സിംഹം . )........🌷🙏🏻_*

*ഹരി ഓം*

വ്യാഖ്യാത: കാണിപ്പയൂർ ശങ്കരൻ നമ്പൂതിരിപ്പാട്

✍🏻 അജിത്ത് കഴുനാട്

➿➿➿➿🌼🚩🌼➿➿➿➿

ഈഴവർ

.ലോകത്തെ ഏറ്റവും ഭാഗ്യവാന്മാര്‍ ആയ സമുദായം ആണ് ഈഴവര്‍ . ക്രിസ്ത്യാനിക്ക് ചൂണ്ടികാണിക്കാന്‍ ക്രിസ്തു എന്നാ മഹാ ഗുരു മാത്രമേ ഉള്ളൂ, മുസ്ലിമിന് മുഹമ്മദും...
 
 ഈഴവ ജനത യാത്ര തുടങ്ങുന്നത് ബുദ്ധനില്‍ നിന്നാണ് അത് സമ്പൂർണ്ണം  ആകുന്നതു ഗുരുദേവനിലും . എന്നാൽ   സ്വന്തം അസ്ഥിത്വം തിരിച്ചറിയാതെ, ആട്ടിൻ കൂട്ടത്തിൽ ജീവിച്ചു സ്വയം ആടായി കരുതിയ സിംഹത്തിന്റെ അവസ്ഥയിൽ ആണോ  ഇന്ന്  ഓരോ  ഈഴവനും  എന്ന് ന്യായമായും ഭയക്കേണ്ടി ഇരിക്കുന്നു. അത്രമാത്രം ഇരുട്ടിലാണ് ഇന്ന് ഈഴവ ജനത . കേവലം ആജ്ഞാനുവർത്തികളുടെ  ഒരു കൂട്ടം എന്നതിൽ കവിഞ്ഞു അവരിൽ ഇന്നൊന്നും  തന്നെ അവശേഷിക്കുന്നില്ല  
 😥🕉🚩ഈഴവർ ആയിരുന്നു തുണി നെയ്ത്തിൽ പ്രാഗൽഭ്യം ഉള്ളവർ, ഈഴവർ ആയിരുന്നു വൈദ്യശാസ്ത്രമായ ആയുർവേദത്തിൽ പ്രാഗൽഭ്യം ഉള്ളവർ, കേരളത്തിലെ എല്ലാ ഉൾമെങ്ങളിൽ വരെ ഈഴവരുടെ ഒരു വൈദ്യശാല ഉണ്ടായിരുന്നു. ,ഈഴവരുടെ കുലത്തൊഴിൽ വൈദ്യമായിരുന്നു. ഈഴവരായിരുന്നു അഷ്ട വൈദ്യന്മാർ ,രാജഭരണകാലത്ത് കൊട്ടാരത്തിൽ ചികിൽസിക്കാൻ മേൽജാതിക്കാരെ കിട്ടാത്തത് കൊണ്ട് ഈഴവരിൽ നിന്ന് നല്ല വൈദ്യന്മാരെ കണ്ടെത്തി പൂണൂൽ ഇടുവിച്ചവരാണ് അഷ്ട വൈദ്യം തൈക്കാട്ട് മൂസ് മാർ , ഈഴവർ ആയിരുന്നു അയോധനകലയായ കളരിയിലും, മർമ്മ ചികിത്സയിലും(The - rappy ) പ്രാഗൽഭ്യം ഉള്ളവർ,  ഈഴവരായിരുന്നു വിഷചികിത്സയിൽ പ്രാഗൽഭ്യം ഉള്ളവർ, ഈഴവരായിരുന്നു ദേഹണ്ണത്തിൽ വിരുത് തെളിയിച്ചിരുന്നത്, ഇന്നും ഈഴവർ വീടുകളിൽ രുചികരമായ ഭക്ഷണങ്ങൾ ഉണ്ടാക്കുന്നവരാണ്. , ഈഴവരായിരുന്നു ഏറ്റവും നല്ല കൃഷി ചെയ്ത് ജീവിച്ചവർ , കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അധിനിവേശത്തിലാണ് ഈഴവർക്ക് ഇതെല്ലാം നഷ്ടമായത്. നല്ല ദൈവ വിശ്വാസികളും, ആചാരനിഷ്ടയും, മിതമായ ജീവിതരീതിയും, അപാര സഹനശേഷിയും ഉണ്ടായിരുന്ന ഈഴവർ കമ്മുണെിസ്റ്റ് വിശ്വാസികളായ തോടെ എല്ലാം തകിടം മറിഞ്ഞു. വിടുകളിൽ ഉണ്ടായിരുന്ന ക്ഷേത്രങ്ങൾ വരെ കമ്മ്യൂണിസ്റ്റ് ആശയത്തിൽ പൊളിച്ചുമാറ്റുകയോ, നോക്കാൻ ആളില്ലാതെ കാലഹരണപ്പെട്ടു പോകുകയോ ചെയ്തു. ഇതു മൂലം തലമുറയായി ദുരിതം അനുഭവിക്കേണ്ടി വന്നു. ആചാരനിഷ്ടയുണ്ടായിരുന്ന ഒരു സമൂഹം ദുർമാർഗ്ഗത്തിലൂടെ ചലിക്കുകയും നിത്യ ദാരിദ്യത്തിലേക്ക് കൂപ്പുകുത്തുകയും ചെയ്തു. വിദേശ മതവിശ്വാസികളായവർ അവരുടെ ആചാരങ്ങൾ മുറുകെപ്പിടിച്ച് ,രാഷ്ട്രീയ സപ്പോർട്ടും ,മതപരമായ സപ്പോർട്ടും കൊണ്ട് ഇന്ന് വിദ്യാഭ്യാസത്തിലും ,സർക്കാർ സ്ഥാപനങ്ങളിലും കഴിവ് തെളിയിച്ചു. ഈഴവരെ സഹായിക്കാൻ അപ്പോഴും അവൻ വിശ്വസിച്ച കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം പോലും ഉണ്ടായില്ല. മിക്ക രാഷ്ട്രിയ പാർട്ടികളും ഈഴവരെ ചട്ടുകമായി മാത്രം ഇന്നും ഉപയോഗിക്കുന്നു , ഈഴവരെപ്പോലെ ഇത്രയേറെ കർമ്മശേഷിയും, ഉൽസാഹമുള്ള ഒരു സമൂഹം വേറെയില്ല ,നിഷ്കളങ്ക രായ ഈ സമൂഹത്തെ ഇന്നും രാഷ്ട്രീയക്കാരായവർ ചൂഷണം ചെയ്തു കൊണ്ടിരിക്കുകയാണ്. കേരളത്തിലെ ആദ്യകാല മുഖ്യമന്ത്രിമാരിൽ നട്ടെല്ലുള്ള ഒരു കോൺഗ്രസ്സ് മുഖ്യമന്ത്രിയായിരുന്നു ഈഴവനായ R ശങ്കർ ,അദ്ദേഹത്തെ ആ കസേരയിൽ അധിക നാൾ തുടരാൻ അന്നത്തെ ജാതി സമ്പ്രദായക്കാർക്കും, മതക്കാർക്കും സഹിക്കാൻ പറ്റിയില്ല. ആദ്ദേഹം മുഖ്യമന്ത്രി പദം രാജിവച്ചു പോയി , R ശങ്കറിനെ സ്മ രിക്കുന്ന ഒരു ചടങ്ങ് പോലും കേരളത്തിലെ കോൺഗ്രസ്സുകാർ നടത്തിയതായി കേട്ടിട്ടില്ല.  എന്തിന് ഏറെ പറയുന്നു  ശ്രീ നാരായണ ഗുരു എന്ന ലോകത്തെ ഏറ്റവും വലിയ ഒരു മഹാനെ പ്രസവിച്ചതും ഒരു ഈഴവ സ്ത്രീയാണ് ,കേരളത്തിലെ മൊത്തം രാഷ്ട്രീയക്കാർ കൂടി ചെയ്താൽ തീരാത്ത അത്രയും കാര്യങ്ങൾ ചെയ്ത ' മൺമറഞ്ഞു പോയ ശ്രീ നാരായണ ഗുരുവിനെ പോലും സമരിക്കാതെ കടന്നു പോകുകയാണ് കേരളത്തിലെ ജനങ്ങളും, രാഷ്ട്രീയക്കാരും. ശ്രീ നാരായണ ഗുരുവിന്റെ പേരിൽ ഒരു സർവ്വകലാശാലയ്ക്ക പേരിടാൻ പോലും ഇവിടുത്തെ രാഷ്ട്രീയക്കാർക്ക് അറപ്പാണ് ,കാരണം വേറൊന്നുമല്ല മറ്റു സംഘടിത വിദേശ മതവിശ്വാസികളുടെ വോട്ട് കുറഞ്ഞാലോ എന്ന പേടിയാണി വർക്ക്  ,അതുകൊണ്ട് തന്നെ കേരളം ഇന്ന് ശ്രീനാരായണ ഗുരുവിനെ നിന്നിക്കുന്നവരുടെ നാടായി മാറി ,ഇല്ലെങ്കിൽ മാറ്റി , ഒരു ശാപം കിട്ടിയ ജാതിപോലെയായി കേരളത്തിലെ ഈഴവരുടെ സ്ഥിതി ,കഴിവുകൾ ഉണ്ടായിട്ടും കഴിവുകൾ തെളിയിക്കാൻ സാഹചര്യമില്ലാതെ ദയനീയമായി ജിവിതത്തെ നോക്കി നിന് ജീവിച്ച് തീർക്കുകയാണ് കേരളത്തിലെ പാവപ്പെട്ടവരും ,നിഷ്കളങ്ക രു മായ പാവം ഈഴവർ ,😥😥😥🚩🚩🚩

Tuesday, December 31, 2019

നവമഞ്ജരി

♾♾♾🌺♾♾♾🌺♾♾♾       

    ശ്രീനാരായണഗുരുദേവൻ രചിച്ച
                  *നവമഞ്ജരി*


      *ശ്രീനാരായണഗുരുദേവൻ രചിച്ച ഒൻപതു ഭാഷാപദ്യങ്ങളുൾപ്പെട്ട ഒരു സുബ്രഹ്മണ്യസ്തുതിയാണ് “ നവമഞ്ജരി ” . " നാരായണകൃതമഞ്ജരി ' എന്ന സമസ്തപദത്തിലെ ഓരോ അക്ഷരവും ക്രമമായി ആദ്യക്ഷരങ്ങളായി ഒൻപതു ശ്ലോകങ്ങളിലും അംഗീകരിച്ചിരിക്കുന്നു . സുബ്രഹ്മണ്യഭക്തൻമാർക്ക് ഇഷ്ടദേവനെ ഉപാസിച്ചു ലോകവിരക്തി നേടാൻ ഉദ്ദേശിച്ചു കൊണ്ടുള്ളതാണീ കൃതി .*



ശിശു നാമഗുരോരാജ്ഞാം
കരോമി ശിരസാവഹൻ
നവമഞ്ജരികാം ശുദ്ധീ-
കർത്തുമർഹന്തി കോവിദാഃ

*ശ്ലോകം - 1*


*നാടീടുമീ വിഷയമോടീദൃശം നടന-*
*മാടീടുവാനരുതിനി-*
*ക്കാടീ വയോവിതരതീടീയിടയ്ക്കിവനു*
*കൂടിയമായതിയലും*
*കാടീയുമീ കരണമൂടീയെരിപ്പതിനൊ-*
*രേടീ കരിഞ്ഞ നിടില-*
*ച്ചൂടീ ദമീയമയിലോടീടുവാനരുൾക*
*മോടീയുതം മുരുകനേ!*     

*വ്യാഖ്യാനം*


      *നാടുനീളെ കാണപ്പെടുന്ന ശബ്ദസ്പർശാദി ജഡവിഷയങ്ങളോടു മോഹബദ്ധനായി ഇങ്ങനെ സംസാരത്തിൽ ഭ്രമിച്ചു നടക്കാൻ ഇനിമേൽ കഴിയുകയില . ചതികൊണ്ടു നിറഞ്ഞ കാര്യമുൾക്കൊള്ളുന്ന ആയുർന്നാശകരമായ ഈ സംസാരകാനനം ഈ ഭക്തന് ഇടക്കാലത്തു വർധിക്കുകയുണ്ടായി . അജ്ഞതകൊണ്ടു നിറഞ്ഞ ദേഹമാകുന്ന ഈ മറ എരിച്ചു ചാമ്പലാക്കുന്നതിന് പ്രസിദ്ധിപെറ്റ പൂവമ്പനായ കാമൻ ദഹിച്ച നെററിക്കണ്ണിലെ തീപ്പൊരി എന്റെ ഈ പ്രപഞ്ചഭാവനയിൽ അല്ലയോ സുബ്രഹ്മണ്യ ' ഭഗവൻ , ശക്തിയായി പറ്റിപ്പിടിക്കുവാൻ അനുഗ്രഹിക്കുക .*


*ശ്ലോകം - 2*


*രാപ്പായിൽ വീണുഴറുമാപ്പാപമീയരുതി-*
*രാപായി പോലെ മനമേ*
*നീ പാർവതീതനയമാപാദചൂഡമണി*
*മാപാദനായ നിയതം*
*പാപാടവീ ചുടുമിടാപായമീ മരുദി-*
*നോപാസനേന ചുഴിയിൽ*
*തീപായുമാറുമധുനാപായമുണ്മതിനു*
*നീ പാഹി മാമറുമുഖാ!*

*വ്യാഖ്യാനം*


          *അജ്ഞാനമറയിൽ വീണു പരിഭ്രമിച്ച് അല്ലയോ മനസ്സേ , ഒരു മദ്യപാനിയെപ്പോലെ പാപം വരുത്തിവയ്ക്കരുത് . അതുകൊണ്ടു മനസ്സേ. വിഷയമോഹം ചുരുങ്ങി ചെറുതായി സത്യത്തിലെത്താൻവേണ്ടി പാർവതീ പുതനായ സുബ്രഹ്മണ്യനെ പാദാദികേശം ഏകാഗ്രതയോടെ ഉള്ളിലുറപ്പിക്കുക . ഇടവിടാതെ ഈ ദേവദേവഭജനം കൊണ്ട് പാപക്കാട് ഏരിഞ്ഞു പോകുമാറും സംസാരഭ്രമത്തിൽ തീ പറ്റിപ്പിടിക്കത്തക്കവിധവും ഉടനേതന്നെ ആത്മാനന്ദാമൃതം പാനം ചെയ്യുന്നതിനു അല്ലയോ സുബ്രഹ്മണ്യഭഗവാൻ , അങ്ങ് എന്നെ രക്ഷിച്ചനുഗ്രഹിക്കുക ......🙏🏻*


*ഹരി ഓം*


♾♾♾🌺♾♾♾🌺♾♾♾

Thursday, November 21, 2019

ഈഴവർ

😥🕉🚩 ഈഴവർ ആയിരുന്നു വൈദ്യശാസ്ത്രമായ ആയുർവേദത്തിൽ പ്രാഗൽഭ്യം ഉള്ളവർ, കേരളത്തിലെ എല്ലാ ഉൾഗ്രാമങ്ങളിൽ വരെ ഈഴവരുടെ ഒരു വൈദ്യശാലകൾ ഉണ്ടായിരുന്നു. ,ഈഴവരുടെ കുലത്തൊഴിൽ വൈദ്യമായിരുന്നു. ഈഴവരായിരുന്നു അഷ്ട വൈദ്യന്മാർ ,രാജഭരണകാലത്ത് കൊട്ടാരത്തിൽ ചികിൽസിക്കാൻ മേൽജാതിക്കാരെ കിട്ടാത്തത് കൊണ്ട് ഈഴവരിൽ നിന്ന് നല്ല വൈദ്യന്മാരെ കണ്ടെത്തി പൂണൂൽ ഇടുവിച്ചതാണ്. ഇവരാണ് പിന്നീട് അഷ്ട വൈദ്യൻമാരായത്.
തൈക്കാട്ട് മൂസ്മാർ എല്ലാം ഇതിൽ പെട്ടതാണ് . 

ഈഴവർ ആയിരുന്നു തുണി നെയ്ത്തിൽ പ്രാഗത്ഭ്യം ഉള്ളവരും,

 ഈഴവർ ആയിരുന്നു ആയോധനകലയായ കളരിയിലും, മർമ്മ ചികിത്സയിലുംപ്രാഗൽഭ്യം ഉള്ളവർ, ആരോമലുണ്ണിയും ഉണ്ണിയാർച്ചയും കണ്ണപ്പചേകവരും അരിങ്ങോടരും ചന്തുവും എല്ലാം ഈഴവരായിരുന്നു,

 വിഷചികിത്സയിൽ പ്രാഗൽഭ്യം ഉള്ളവരും ഈഴവ വൈദ്യൻമാർ തന്നെ.
 ഈഴവരായിരുന്നു ദേഹണ്ണത്തിൽ വിരുത് തെളിയിച്ചിരുന്നത്, ഇന്നും ഈഴവർ വീടുകളിൽ രുചികരമായ ഭക്ഷണങ്ങൾ ഉണ്ടാക്കുന്നവരാണ്. 

 ഈഴവരായിരുന്നു ഏറ്റവും നല്ല കൃഷി ചെയ്ത് ജീവിച്ചവർ (ഉഴവർ എന്ന പദം പരിണമിച്ചതല്ലേ ഈഴവർ?) , 

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അധിനിവേശത്തിലാണ് ഈഴവർക്ക് ഇതെല്ലാം നഷ്ടമായത്. നല്ല ദൈവ വിശ്വാസികളും, ആചാരനിഷ്ഠയുള്ളവരുംമിതമായ ജീവിതരീതിയുള്ളവരും, അപാര സഹനശേഷിയുള്ളവരുമായിരുന്ന ഈഴവർ.

 അവർ പിന്നീട് കമ്യൂണിസ്റ്റ് വിശ്വാസികളായതോടെ എല്ലാം തകിടം മറിഞ്ഞു. വിടുകളിൽ ഉണ്ടായിരുന്ന ക്ഷേത്രങ്ങൾ വരെ കമ്മ്യൂണിസ്റ്റ് ആശയത്തിൽ പൊളിച്ചുമാറ്റുകയോ, നോക്കാൻ ആളില്ലാതെ കാലഹരണപ്പെട്ടു പോകുകയോ ചെയ്തു. ഇതു മൂലം തലമുറയായി തലമുറയായി ആരാധിച്ച് വന്നിരുന്ന ദേവതകളെ കൈയൊഴിഞ്ഞതിന്റെ ദുരിതവും അനുഭവിക്കേണ്ടി വന്നു.
 ആചാരനിഷ്ഠയുണ്ടായിരുന്ന ഒരു സമൂഹം ദുർമാർഗ്ഗത്തിലൂടെ ചലിക്കുകയും നിത്യ ദാരിദ്യത്തിലേക്ക് കൂപ്പുകുത്തുകയും ചെയ്തു. ഈഴവർ സംഘടിക്കുവാൻ ആരംഭിച്ച കാലത്ത് ഒന്നുമല്ലാതിരുന്ന കേരളത്തിലെ ഇതര  മതവിശ്വാസികളായവർ അവരുടെ ആചാരങ്ങൾ മുറുകെപ്പിടിച്ച് ,സംഘടിച്ച് രാഷ്ട്രീയ സപ്പോർട്ടും ,മതപരമായ ഐക്യവും കൊണ്ടും ഇന്ന് വിദ്യാഭ്യാസ രംഗത്തും ,സർക്കാർ ഉദ്യോഗങ്ങളിലും മേൽക്കൈ നേടി. വിവിധ ബിസിനസ്സുകളിൽ അവർ 80 % വും കൈയടക്കി കഴിഞ്ഞു. മൂലധനത്തിന്റെ കേന്ദ്രീകരണം കൂടി അവരുടെ കൈകളിലായപ്പോൾ, രാഷട്രീയമായും സാമ്പത്തികമായും അവരുടെ സ്വാർത്ഥ താത്പര്യങ്ങൾ നടത്തികൊടുക്കുവാൻ രാഷ്ട്രീയക്കാർ മത്സരിക്കുന്ന കാഴ്ചയാണ് ഇന്നത്തെ കേരളത്തിൽ കാണുന്നത്.

എന്നാൽ ഈഴവരെ സഹായിക്കാൻ അപ്പോഴും അവൻ വിശ്വസിച്ച കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം പോലും ഉണ്ടായില്ല. മിക്ക രാഷ്ട്രിയ പാർട്ടികളും ഈഴവരെ ചട്ടുകമായി മാത്രം ഇന്നും ഉപയോഗിക്കുന്നു , ഈഴവരെപ്പോലെ ഇത്രയേറെ കർമ്മശേഷിയും, ഉൽസാഹവുമുള്ള ഒരു സമൂഹം വേറെയില്ല ,നിഷ്കളങ്ക രായ ഈ സമൂഹത്തെ ഇന്നും രാഷ്ട്രീയക്കാരായവർ ചൂഷണം ചെയ്തു കൊണ്ടിരിക്കുകയാണ്. കേരളത്തിലെ ആദ്യകാല മുഖ്യമന്ത്രിമാരിൽ നട്ടെല്ലുള്ള ഒരു കോൺഗ്രസ്സ് മുഖ്യമന്ത്രിയായിരുന്നു, ഈഴവനായ R ശങ്കർ ,അദ്ദേഹത്തെ ആ കസേരയിൽ അധിക നാൾ തുടരാൻ അന്നത്തെ ജാതി സമ്പ്രദായക്കാരും മത വാദികളും അനുവദിച്ചില്ല. അവർക്ക് സഹിക്കാൻ പറ്റിയില്ല. ആദ്ദേഹം മുഖ്യമന്ത്രി പദം രാജിവച്ചു പോയി , R ശങ്കറിനെ സ്മരിക്കുന്ന ഒരു ചടങ്ങ് പോലും കേരളത്തിലെ കോൺഗ്രസ്സുകാർ പിന്നീടിതു വരെ നടത്തിയതായി നാംകേട്ടിട്ടില്ല.  

എന്തിന് ഏറെ പറയുന്നു , ശ്രീ നാരായണ ഗുരു എന്ന ലോകത്തെ ഏറ്റവും വലിയ ഒരു മഹാനെ പ്രസവിച്ചതും ഒരു ഈഴവ സ്ത്രീയാണ് ,
കേരളത്തിലെ മൊത്തം രാഷ്ട്രീയക്കാർ കൂടി ചെയ്താൽ തീരാത്ത അത്രയും കാര്യങ്ങൾ ചെയ്ത് മൺമറഞ്ഞു പോയ ശ്രീ നാരായണ ഗുരുവിനെ പോലും സ്മരിക്കാതെ കടന്നു പോകുകയാണ് കേരളത്തിലെ ജനങ്ങളും, രാഷ്ട്രീയക്കാരും. ശ്രീ നാരായണ ഗുരുവിന്റെ പേരിൽ ഒരു സർവ്വകലാശാലയ്ക്ക് പേരിടാൻ പോലും ഇവിടുത്തെ രാഷ്ട്രീയക്കാർക്കും ജാതിവാദികൾക്കും അറപ്പാണ് , കാരണം വേറൊന്നുമല്ല മറ്റു സംഘടിത മതവിശ്വാസികളുടെ വോട്ട് കുറഞ്ഞാലോ എന്ന പേടിയാണിവർക്ക്  ,അതുകൊണ്ട് തന്നെ കേരളം ഇന്ന് ശ്രീനാരായണ ഗുരുവിനെ നിന്ദിക്കുന്നവരുടെ നാടായി മാറി ,ഇല്ലെങ്കിൽ മാറ്റി , ഇന്ന് ഒരു ശാപം കിട്ടിയ ജാതിപോലെയായി കേരളത്തിലെ ഈഴവരുടെ സ്ഥിതി ,ഏറെ
കഴിവുകൾ ഉണ്ടായിട്ടും കഴിവുകൾ തെളിയിക്കാൻ സാഹചര്യമില്ലാതെ, കുമാരനാശാൻ മുതൽ സുകുമാർ അഴിക്കോടും ഒ വി വിജയനും വരെയുള്ള വർ ജനിച്ച് ജീവിച്ച ഈ സമുദായം ദയനീയമായി ജിവിതത്തെ നോക്കി നിന്ന് ജീവിച്ച് തീർക്കുകയാണ്, കേരളത്തിലെ പാവപ്പെട്ടവരും ,നിഷ്കളങ്ക രുമായ പാവം ഈഴവർ...

*#സംഘടിച്ച് ശക്തരാകുക*
💪💪💪💪💪
🚩🚩🚩

Tuesday, November 12, 2019

ഗർഗസംഹിതാ* 🙏 *_ഗോലോകഖണ്ഡം_* *അദ്ധ്യായം - 14*

🙏 *ഗർഗസംഹിതാ* 🙏
  *_ഗോലോകഖണ്ഡം_*   
*അദ്ധ്യായം - 14* 
🙏🌹🌺🌸💐🌹🙏
*ഉൽക്കചനും  (ശകടാസുരനും )തൃണാവർത്തനും മോക്ഷപ്രാപ്തി*

✨✨✨✨✨✨✨✨✨✨✨✨  
      
             ശ്രീകൃഷ്ണ ഭഗവാൻറെ  ഉത്കൃഷ്ടമായ ദിവ്യചരിതം ഭക്തിപൂർവ്വം ശ്രവിക്കുന്നവൻ കൃതാർത്ഥനായിത്തീരും എന്ന് മാത്രമല്ല, അവന് പരമപുരുഷാർത്ഥം പ്രപ്യമായിത്തീരുകയും ചെയ്യും എന്നതിൽ സംശയമില്ല. 

          ബഹുലാശ്വൻ നാരദ മഹർഷിയോട്  ശ്രീകൃഷ്ണ ഭഗവാൻറെ വിചിത്രലീലകളെ കുറിച്ച് ചോദിച്ചു. 

       ഒരു ദിവസം കൃഷ്ണാവതാര നക്ഷത്രമായ രോഹിണി നാളിൽ നന്ദറാണി ഗോപന്മാരെയും ഗോപികമാരെയും വീട്ടിൽ വിളിച്ചു വരുത്തി ബ്രാഹ്മണർ പറഞ്ഞതുപോലെ മംഗളകാര്യങ്ങൾ ചെയ്യാനുള്ള ഏർപ്പാടുണ്ടാക്കി. ബ്രാഹ്മണർക്ക്  ധാരാളം ധനം ദാനം നല്കി.  കൃഷ്ണനെ മനോഹരമായി ഒരുക്കി തൊട്ടിലിൽ കിടത്തി.  അഥിതി സത്ക്കാരത്തിൽ മുഴുകിയ  യശോദ മുലപ്പാലിനായിയുളള കൃഷ്ണൻറ കരച്ചിൽ കേട്ടതുമില്ല. അപ്പോൾ കംസനാൽ അയയ്ക്കപ്പെട്ട വായുമയമായ ശരീരം മാത്രം ഉളള ഉൽക്കചൻ എന്ന രാക്ഷസൻ അവിടെ എത്തുകയും പാലും വെണ്ണയും തൈരും ശേഖരിച്ചു വച്ച വലിയ ഒരു ശകടം കൃഷ്ണൻറെ മസ്തകത്തിൽ തളളിയിടാൻ ശ്രമിക്കുകയും ചെയ്തു. കൃഷ്ണൻ കാല് കൊണ്ട്  ശകടത്തിൽ ചവിട്ടി. ശകടം തകർന്നു തരിപ്പണമാകുകയും അസുരൻ വീണ് മരിക്കുകയും ചെയ്തു.  അതോടെ അസുരൻറെ വായുമയ ശരീരം ഇല്ലാതാവുകയും ദിവ്യമായ അനശ്വര ശരീരം ലഭിക്കുകയും ഭഗവാനെ നമസ്കരിച്ച് ദിവ്യവിമാനത്തിലേറി ഗോലോകധാമത്തിലേയ്ക്ക് പോവുകയും ചെയ്തു.  ശകടം മറിഞ്ഞ ഒച്ച കേട്ടെത്തിയ ഗോപന്മാർ ബാലകന്മാരോട് ചോദിച്ചപ്പോൾ  കൃഷ്ണൻ ചവിട്ടിയാണ് ശകടം തകർന്നതെന്ന അവരുടെ വാക്കുകൾ അവിശ്വാസനീയതയോടെയാണ് ഗോപാലകർ ശ്രവിച്ചത്.. 

     ഉൽക്കചൻറെ പൂർവ്വജന്മം ഏതെന്ന് ചോദിച്ച രാജാവിനോട് മഹർഷി പറഞ്ഞ.  ലോമേശ മഹർഷിയുടെ ആശ്രമത്തിലെ മരങ്ങൾ വെട്ടി നശിപ്പിച്ച ഹിരണ്യാക്ഷ പുത്രനെ മഹർഷി ശരീരമില്ലാത്തവനാകട്ടെയെന്ന് ശപിച്ചു.  പാമ്പിൻറെ പടം പൊഴിയുമ്പോലെ ശരീരം പൊഴിഞ്ഞു പോയപ്പോൾ ഉൽക്കചൻ മഹർഷിയോട് ക്ഷമാപണം നടത്തി.  ദ്വാപരയുഗത്തിൽ ഭഗവാൻ ശ്രീകൃഷ്ണൻറെ സ്പർശനത്താൽ മുക്തി ലഭിക്കുമെന്ന് മഹർഷി പറഞ്ഞു  .  

       ഒരു ദിവസം നന്ദറാണി യശോദ കൃഷ്ണനെ മടിയിൽ വച്ച് താലോലിച്ചോണ്ടിരിക്കെ കൃഷ്ണൻറെ ഭാരം താങ്ങാനാകാതെ കൃഷ്ണനെ താഴെയിറക്കി.  ഉടനെ തന്നെ കംസനയച്ച തൃണാവർത്തൻ എന്ന അസുരൻ ചുഴലികാറ്റായി വന്നു കൃഷ്ണനെ എടുത്തു പത്ത് യോജന ഉയരത്തിൽ കൊണ്ട് പോയി. വ്രജത്തിലാകെ പൊടിപടലങ്ങളാൽ മൂടി. യശോദ കൃഷ്ണനെ കാണാതെ മോഹാലസ്യപ്പെട്ടു വീണു. ഉയരത്തിൽ എത്തിയപ്പോൾ കൃഷ്ണൻറെ ഭാരം വർദ്ധിക്കാൻ തുടങ്ങി.  വേദന സഹിക്കാതെ അസുരൻ കൃഷ്ണനെ താഴെയിറക്കാൻ നോക്കി. കൃഷ്ണൻ തൻറെ കൈകളാൽ അസുരൻറെ കഴുത്തിൽ പിടിച്ചു.  അസുരൻറെ നിലവിളിക്കിടയിൽ കൃഷ്ണൻ  കൈ അമർത്തുകയും അസുരൻ മരിക്കുകയും ചെയ്തു. തൃണാവർത്തൻറെ ശരീരത്തിൽ നിന്നും ഉത്ഭവിച്ച ജ്യോതിസ്സ് ശ്രീകൃഷ്ണ ഭഗവാൻറെ  ശരീരത്തിലലിഞ്ഞു. അസുരൻറെ ശരീരം ഒരു പാറപ്പുറത്ത് വീണു. ആ ശരീരത്തിലിരുന്ന് കളിച്ച ബാലകനെ ഗോപികമാർ ഓടി ചെന്ന് എടുത്തു യശോദാമ്മയെ ഏല്പിക്കുകയും. കൊടുങ്കാറ്റ് വന്നപ്പോൾ കുഞ്ഞിനെ താഴെ കിടത്തിയ   യശോദയെ വഴക്കു പറയുകയും ചെയ്തു.  തനിക്ക് ധനമൊന്നും വേണ്ട എന്നും മകനുമായി സമാധാനത്തോടെ കഴിയാൻ എവിടെയാണ് പോകേണ്ടത് എന്നും യശോദ കരഞ്ഞു കൊണ്ട്  രോഹിണിയോട് ചോദിച്ചു.   

     ബ്രാഹ്മണർ കുശാഗ്രം,പുതിയ തളിരില, പവിത്രകലശം, ശുദ്ധജലം എന്നിവ കൊണ്ടും ഋക്, യജുസ്സ്, സാമം എന്നീ വേദമന്ത്രങ്ങൾ കൊണ്ടും ഉത്തമ സ്വസ്തി വചനങ്ങളെ കൊണ്ടും വിധിപ്രകാരം യജ്ഞം നടത്തി അഗ്നിയെ പൂജിച്ച് ബാലക ശ്രീകൃഷ്ണന്  രക്ഷ ഉണ്ടാക്കി. കവചവും ചൊല്ലുകയുണ്ടായി. നന്ദൻ ബ്രാഹ്മണർക്കും ഗോപന്മാർക്കും ധാരാളം ദാനം നല്കി. 

        തൃണാവർത്തൻറെ പൂർവ്വജന്മം ഏതെന്ന് ചോദിച്ച രാജാവിനോട് മഹർഷി പറഞ്ഞു. ആയിരക്കണക്കിന് സ്ത്രീകളുമായി നർമ്മദാതീരത്ത് വിഹരിച്ചിരുന്ന പാണ്ഡുദേശത്തെ രാജാവ് സഹസ്രാക്ഷൻ അപ്പോൾ അവിടെ വന്നെത്തിയ ദുർവാസമുനിയെ ബഹുമാനിച്ചില്ല. കോപിഷ്ഠനായ മഹർഷി രാജാവിനെ രാക്ഷസനായി തീരട്ടെയെന്ന് ശപിച്ചു.  മുനിയുടെ കാൽക്കൽ വീണ് ക്ഷമ യാചിച്ച രാജാവിനോട് ശ്രീകൃഷ്ണ ഭഗവാൻറെ സ്പർശമേല്ക്കുന്നതോടെ മോക്ഷം ലഭിക്കുമെന്ന് മഹർഷി പറഞ്ഞു. അങ്ങനെ ശ്രീകൃഷ്ണ  സ്പർശത്താൽ തൃണാവർത്തന് മോക്ഷം ലഭിച്ചു.

   
       *സർവ്വം കൃഷ്ണാർപ്പണമസ്തു*

✍കൃഷ്ണശ്രീ
🙏🌹🌺🌸💐🌹🙏

ശിവഗിരി തീർത്ഥാടനത്തിന്റെ ഉദയവും ഉദ്ദേശ ലക്ഷ്യങ്ങളും*

*ശിവഗിരി തീർത്ഥാടനത്തിന്റെ ഉദയവും ഉദ്ദേശ ലക്ഷ്യങ്ങളും*                   

1103 മകരമാസം 3 -ാം തീയതി കോട്ടയത്തുള്ള നാഗമ്പടം മഹാദേവ ക്ഷേത്രത്തിന്റെ കിഴക്കുവശത്തുള്ള തേന്മാവിൽ ചുവട്ടിൽ ഗുരുദേവൻ ശിഷ്യന്മാ രോടും മറ്റു ഭക്തന്മാരോടുമൊത്ത് കുശലപ്രശ്നം നടത്തികൊണ്ടുമിരിക്കുമ്പോൾ ഗുരുദേവ ഭക്തരായ വല്ലഭശ്ശേരി ഗോവിന്ദനാശാനും റ്റി.കെ. കിട്ടൻ റൈട്ടറും  സദസ്സിൽ പങ്കാളികളായി.  സംഭാഷണത്തിനിടയിൽ വല്ലഭശ്ശേരിയും കിട്ടൻ റൈട്ടും തൃപ്പാദങ്ങളോട് ശിവഗിരിയിലേക്ക് എല്ലാ വർഷവും തീർത്ഥാടനം നടത്തുന്നതിന് അനുവാദമുണ്ടാകണമെന്ന് അപേക്ഷിച്ചു. അനുവാദം നൽകിക്കൊണ്ട് തൃപ്പാദങ്ങൾ ഇപ്രകാരം പ്രസ്താവിക്കുകയുണ്ടായി.                                      

*(1) തീർത്ഥാടകർ മഞ്ഞ വസ്ത്രം ധരിക്കണം മഞ്ഞപ്പട്ട് വാങ്ങാൻ ആരും തുനിയരുത്. കോടി വസ്ത്രം പോലും ആവശ്യമില്ല. ഉപയോഗത്തിലിരിക്കുന്ന വെള്ള വസ്ത്രം മഞ്ഞളിൽ മുക്കി ഉപയോഗിച്ചിട്ട് പിന്നീട് അലക്കി തെളിച്ച് ഉപയോഗിക്കുകയും ചെയ്യാം*                         

*(2) യാത്ര ആർഭാട രഹിതമായിരിക്കണം. വിനീതമായിരിക്കണം*

*(3) ഈശ്വരസ്തോത്രങ്ങൾ ഭക്തിയായി ഉച്ചരിക്കുന്നതു കൊള്ളാം*

*(4) തീർത്ഥാടകരുടെ പേരിൽ ആർഭാടങ്ങളും ആഡംബരങ്ങളും ഒച്ചപ്പാടുകളും ഉണ്ടാക്കി പ്രസ്ഥാനത്തെ മലിനപ്പെടുത്തരുത്*

*(5) അനാവശ്യമായി ഒരു കാശുപോലും ചെലവു ചെയ്യരുത്*

കോട്ടയത്തുനിന്നും ഒരാൾ ശിവഗിരിയിൽ പോയി രണ്ടു ദിവസം താമസിച്ചു മടങ്ങി വരുന്നതിന് മൂന്നു രൂപയുണ്ടെങ്കിൽ കുറച്ചു ചക്രം മിച്ചവുമുണ്ടായിരിക്കും. അത് ധാരാളം മതിയാകും. ഈഴവർ പണമുണ്ടാക്കും പക്ഷേ മുഴുവനും ചിലവഴിച്ചുകളയും. ചിലർ കടം കൂടി വരുത്തി വയ്ക്കും അതു പാടില്ല.. മിച്ചം വയ്ക്കുവാൻ പഠിക്കണം. സമുദായം വിദ്യാഭ്യാസത്തിലും ധനസ്ഥിതിയിലും ശുചിത്വത്തിലും വളരെ പിന്നോക്കമാണ്. ഈ രീതി മാറണം. മാറ്റണം.                  

ഈ തീർത്ഥാടനം നടത്തുന്നതിന്റെ ഉദ്ദേശ്യമെന്തെന്ന് തൃപ്പാദങ്ങളുടെ ചോദ്യത്തിന് വൈദ്യരിൽ നിന്നും റൈട്ടറിൽ നിന്നും മറുപടി കിട്ടാതെ വന്നപ്പോൾ ഗുരുദേവൻ അല്പം ഗൗരവത്തിൽ തുടർന്നു, ആണ്ടിലൊരിക്കൽ കുറെ ആളുകൾ രാജ്യത്തിന്റെ നാനാഭാഗത്തു നിന്നും മഞ്ഞ വസ്ത്രവും ധരിച്ച് യാത്ര ചെയ്ത് ശിവഗിരിയിൽ ചെന്ന് ചുറ്റിനടന്ന് കുളിയും ഊണും കഴിഞ്ഞ് പണവും ചെലവാക്കി മടങ്ങി വീടുകളിൽ ചെല്ലുന്നതു കൊണ്ട്  ഒന്നും സാധിക്കുന്നില്ല. വെറും ചെലവും ബുദ്ധിമുട്ടും. ഇതു പാടില്ല. ഏതു പ്രവർത്തിക്കും ഒരുദ്ദേശം വേണം. ഒരു ലക്ഷ്യം ഉണ്ടായിരിക്കണം. തൃപ്പാദങ്ങൾ ഓരോന്നായി ശിവഗിര തീർത്ഥാടനത്തിന്റെ ഉദ്ദേശലക്ഷ്യങ്ങളെപ്പറ്റി വിവരിച്ചുകൊടുത്തു.      

*(1) വിദ്യാഭ്യാസം*
*(2) ശുചിത്വം,*
*(3) ഈശ്വരഭക്തി* 
*(4) സംഘടന*
*(5) കൃഷി*
*(6) കച്ചവടം*
*(7) കൈത്തൊഴിൽ*
 *(8) സാങ്കേതിക ' ശാസ്ത്ര പരിശീലനങ്ങൾ*            

ഈ വിഷയങ്ങളെപ്പറ്റി പ്രസംഗ പരമ്പര നടത്തണം. ഓരോ വിഷയത്തിലും വൈദഗ്ധ്യമുള്ളവരെ ക്ഷണിച്ചു വരുത്തി പ്രസംഗിപ്പിക്കണം. ജനങ്ങൾ അച്ചടക്കത്തോടെയിരുന്നു ശ്രദ്ധിച്ച് കേൾക്കണം. കേട്ടതെല്ലാം പ്രവൃത്തിയിൽ വരുത്തുവാൻ ശ്രമിക്കണം. അതിൽ വിജയം  പ്രാപിക്കണം. അപ്പോൾ ജനങ്ങൾക്കും രാജ്യത്തിനും അഭിവൃദ്ധിയുണ്ടാകും. ശിവഗിരി തീർത്ഥാടനത്തിന്റെ പ്രധാന ഉദ്ദേശ്യം ഇതായിരിക്കണം.